കുവൈത്ത് സിറ്റി: നിയമങ്ങള്‍ ലഘൂകരിച്ച് കൊണ്ടിരിക്കുന്ന കുവൈത്തില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്തയും കൂടി ജിസിസക്കാര്‍ക്ക് ലഭ്യമയാരിക്കുന്നു. ഇനി മുതല്‍ ജിസിസിയിലെ താമസ വിസക്കാര്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കാന്‍ വിസയോ ഈ വിസയോ ആവശ്യമില്ല. ചില നിബന്ധനങ്ങളോടു കൂടെ ടിക്കറ്റെടുത്ത് യാത്ര ചെയ്താല്‍ മാത്രം മതി. നിയമം ബാധകാവുന്നത് ഇറാഖികളല്ലാത്ത വിദേശികളായ ജിസിസ താമസക്കാര്‍ക്കാണ്. സഊദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങളാണ് ജിസിസയിലുള്ളത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വിവരം ലഭ്യമാണ്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം ‘ഇറാഖികളല്ലാത്ത എല്ലാ ജിസിസ വിസയുള്ള വിദേശ പൗരന്മാര്‍ക്കും കുവൈത്ത് എര്‍പോര്‍ട്ടില്‍ വെച്ച് ടൂറിസ്റ്റ് വിസ അനുവദിച്ച് നല്‍കുന്നതായിരിക്കും. ഇത് കുവൈത്ത് മന്ത്രാലയത്തില്‍ നിന്നുള്ള വിവരണമാണ്
ഇത് ലഭ്യമാവാനുള്ള നിബന്ധനകള്‍ ഇവയാണ്
1 യാത്രക്കാര്‍ താഴെ നല്‍കിയ ഏതെങ്കിലും മേഖലയില്‍ നിന്നുള്ളവരായിരിക്കണം: ഡോക്ടര്‍മാര്‍, വക്കീര്‍, ഇഞ്ചിനീയര്‍, അധ്യാപകര്‍, ജഡ്ജ്, കണ്‍സള്‍ട്ടന്‍റ്, പബ്ലിക് പ്രൊസിക്യൂഷന്‍ അംഗം, സര്‍വ്വകാലാശാല പ്രഫസര്‍, മാധ്യമ പ്രവര്‍ത്തകന്‍, പൈലറ്റ്, സിസ്റ്റം അനാലിസ്റ്റ്, ഫാര്‍മസിസ്റ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, മുതലാളിമാര്‍, വാണിജ്യ വ്യവസായ കമ്പനികളുടെ മാനേജറും പ്രതിനിധിയും, ബിരുദധാരികള്‍
2 യാത്രക്കാരന് സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ളവനായിരിക്കണം
3 യാത്രക്കാരന്‍ സാധുവായ പാസ്‌പോര്‍ട്ടും ജിസിസിയിലെ ഏതെങ്കിലും രാജ്യത്ത് നിന്നുള്ള ആറ് മാസത്തിന് മുകളില്‍ സാധുവായുള്ള താമസ വിസക്കാരനായിരിക്കണം
4 കുവൈത്തിലെ ബ്ലാക് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടവനാകരുത്.
5 യാത്രക്കാരന്‍റെ കയ്യില്‍ റിട്ടേണ്‍ ടിക്കറ്റുമുണ്ടായിരിക്കണം.
6 കുവൈത്തിലെ താമസ സ്ഥലത്തിന്‍റെ വിലാസം കുവൈത്ത് എയര്‍പോര്‍ട്ടല്‍ കൈമാറണം
പെട്ടെന്ന് തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. ജിസിസി രാജ്യങ്ങള്‍ക്കുള്ള പ്രവേശിക്കാനുള്ള ഏകവിസ സംവിധാനത്തിന്‍റെ നടപടി ക്രമങ്ങള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വന്നേക്കും.