10 ലക്ഷം രൂപ കെട്ടിവെക്കണമെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ വിചാരണ തടവിലായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവധിച്ചു. സി. ബി. ഐയും ഇ.ടിയും ഫയല്‍ ചെയ്‌ത കേസുകളില്‍ വിചാരണ വൈകുന്നുവെന്ന കാരണത്താലാണ് കോടതി ജാമ്യം അനുവധിച്ചത്. 17 മാസത്തോളം ജയിയിലായിട്ടും വിചാരണ ആരംഭിക്കാത്തതിനാല്‍ പൗരന്‍റെ അവകാശ ലംഘനമാണ് നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. 10 ലക്ഷം രൂപ കോടതിയില്‍ കെട്ടി വെക്കുകയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുകയും ചെയ്യണമെന്നതാണ് ഉപാധി.
2023 ഫെബ്രുവരി 26നായിരുന്നു മനീഷ് സിസോദിയയെ സി. ബി. ഐ. അറസ്‌റ്റ് ചെയ്‌തത്. മാര്‍ച്ച് 9ന് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ചുമത്തി ഇ. ഡിയും അറസ്റ്റ് രേഖപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പ്പന സ്വകാര്യ മേഖലയ്‌ക്ക് 2021ല്‍ കൈമാറുകയായിരുന്നു. കമ്പനികള്‍ക്കുള്ള ഫീസിനത്തില്‍ 144 കോടി രൂപ ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് സാമ്പത്തീക നഷ്ടമുണ്ടായെന്നാണ് ആരോപണം.
കേസില്‍ വിചാരണ പെട്ടെന്ന് ആരംഭിക്കണമെന്ന് കോടതി സി. ബി. ഐക്കും ഇ. ഡിക്കും ഉത്തരവിട്ടു.