യു എ ഇ: അടുത്ത മൂന്നു ദിവസങ്ങളിള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടി മിന്നലോടു കൂടെയുള്ള മഴയ്ക്കും സാധ്യത. നാഷണല്‍ സെന്‍റര്‍ ഓഫ് മീറ്ററോളജിയാണ് കാലാവസ്ഥ വ്യതിയാനത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗത്തും വടക്കന്‍ ഭാഗത്തും രൂപാന്തരപ്പെടുന്ന ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണം. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഈ ദിവസങ്ങളില്‍ താപനില കുത്തനെ താഴ്‌ന്നേക്കുമെന്നും എന്‍. സി. എം അറിയിച്ചുണ്ട്. ഞായറാഴ്ച്ച കിഴക്കന്‍ ഭാഗങ്ങളിലായിരിക്കും മഴയുണ്ടാവുക. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഇടിയും മിന്നലോടു കൂടെയുള്ള ശക്തമായ മഴ യു എ ഇയുടെ പല ഭാഗങ്ങളിലും ബാധിച്ചേക്കും. ഈ ദിവസങ്ങളിലുണ്ടാവുന്ന കാറ്റ് അന്തരീക്ഷത്തിലെ കാഴ്ച്ചയ്ക്ക് മങ്ങലേല്‍പ്പിക്കും. താമസക്കാരും യാത്രക്കാരും ജാഗ്രതരായിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.