ചെന്നൈ/നിലമ്പൂര്‍: ഏറെ വിവാദങ്ങള്‍ക്കും വാക്ക് പോരുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ അന്‍വര്‍ തന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡ്രമോകാറ്റിക് മൂവ്‌മെന്‍റ് ഓഫ് കേരള (ഡി. എം. കെ.) എന്ന് നാമകരണം ചെയ്തിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍ നക്കും. ഒരു പക്ഷേ ചെന്നൈ ഭരണ പക്ഷ പാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡി.എം.കെ)യുമായി സഖ്യമായേക്കും.
ചെന്നൈയില്‍ മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും. വിവരങ്ങള്‍ അറിയിച്ച് കൊണ്ടുള്ള കത്ത് സ്റ്റാലിന് കൈമാറിയിട്ടുണ്ട്. അതോടൊപ്പം ഡി. എം. കെ. പാര്‍ട്ടിയിലെ ചില പ്രമുഖ അംഗങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു പക്ഷേ പാര്‍ട്ടീ പ്രഖ്യാപന വേദിയില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ പ്രതിനിധികള്‍ പങ്കെടുത്തേക്കാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ യാത്രയില്‍ മുസ്ലിംലീഗ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊക്കെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമേ അറിവാവുകയുള്ളു.