തിരുവനന്തപുരം: ആരോപണമുന്നയിച്ച് മാസങ്ങള്‍ നീണ്ടു, അന്വേഷണ ഉത്തരവിട്ട് 30 ദിവസം പിന്നിട്ടു. ആശ്വസിക്കാന്‍ വക എഡിജിപി നല്‍കി അജിത് കുമാറിന് ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി പകരം ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിന് ചുമതല നല്‍കി. രാത്രി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തി ചര്‍ച്ച ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ ഉത്തരവ് വന്നു. നാളെയാണ് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്. അതിന് മുമ്പ് നടപടി സ്വീകരിച്ചത് പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തില്‍ നിന്ന് ചെറിയൊരു ആശ്വാസമാവും.
ആർ. എസ്. എസ്. കൂടിക്കാഴ്ച്ചയും തൃശൂര്‍ പൂരം കലക്കലടക്കം വിവാദത്തില്‍ പെട്ട എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിനുത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് ഇന്നലെയായിരുന്നു ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി കൈമാറിയത്. ഇതിന് പിന്നാലെയാണ് ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. ആര്‍. എസ്. എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എഡിജിപി നല്‍കിയ വിശദീകരണം ഡിജിപി സ്വീകരിച്ചിരുന്നില്ല.
ക്രമസമാധാന ചുമലതയില്‍ നിന്ന് നീക്കിയെങ്കിലും നിലവില്‍ ബറ്റാലിയന്‍ എഡിജിപിയായി അജിത് കുമാര്‍ തുടരും.