ഗാസ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആശ്വസത്തോടെ നെറ്റ്‌സരീം ഇടനാഴിയിലൂടെ അവര്‍ ഗാസയിലേക്ക് പ്രവേശിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളായിരുന്നു വടക്കന്‍ ഗാസ അതിര്‍ത്ഥിയായി നെറ്റസരീം ഇടനാഴിയില്‍ കാത്തിരുന്നത്. കരാറടിസ്ഥാനത്തില്‍ ശനിയാഴ്ച്ച തുറക്കേണ്ടിരുന്ന നെറ്റസരീമിലേക്ക് അന്ന് തന്നെ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഒഴുകിയെത്തിയിരുന്നു. പക്ഷേ ഇസ്രയേല്‍ സമ്മതം മൂളാന്‍ വൈകിപ്പിച്ചതായിരുന്നു.
ശനിയാഴ്ച്ച തുറക്കണമെങ്കില്‍ വനിതാ ബന്ദി അര്‍ബേല്‍ യഹൂദിനെ കൈമാറണമെന്നായിരുന്നു ഇസ്രയേലിന്‍റെ വാദം. ശനിയാഴ്ച്ച അവരെ കൈമാറുമെന്ന് ഹമാസ് അറിയിക്കുകയും ചെയ്തു. പക്ഷേ അത് വൈകിപ്പോയെന്നും നേരത്തെ തന്നെ മോചിപ്പിക്കണമെന്നും ഇസ്രയേല്‍ വാശി പിടിക്കുയായിരുന്നു.
കരാര്‍ പൊളിക്കാനുള്ള ഇസ്രയേലിന്‍റെ അടവാണിതെന്നായിരുന്നു ഹമാസിന്‍റെ ആരോപണം. ഖത്തറുള്‍പ്പടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ഈ കാര്യത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നായിരുന്നു അതിർത്ഥി തുറന്ന് കൊടുക്കാന്‍ അനുമതി നല്‍കിയത്.