യുഎഇ: ഇനി അബൂദാബിയില്‍ നിന്ന് ദുബായിലെത്താന്‍ വെറും 30 മിനുറ്റ് മാത്രം മതി. കുതിക്കുന്നത് ഇത്തിഹാദ് റെയില്‍വേയുടെ പുതിയ ഇലക്ട്രിക് ട്രെയിനിലെന്ന് മാത്രം. ഇന്ന് വൈകുന്നേരം ഇത്തിഹാദ് റെയില്‍ ആദ്യ ഇലക്ട്രിക് ട്രെയിനിന്‍റെ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ അബൂദാബി കിരീടവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനും ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും സാക്ഷിയായി. ഇരുവരും തങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയാണ് ആദ്യ ട്രിയിനിനെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലാവും ട്രയിന്‍ സഞ്ചരിക്കുക. ദുബായിലും അബൂദാബിയിക്കുമിടയിലും ആറു സ്‌റ്റേഷനുകളാവും ഉണ്ടാവുക. അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, റീം ഐലന്‍ഡ്, സാദിയാത്ത്, അല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ജദ്ദാഫ് എന്നിവയാണ് സ്റ്റേഷനുകള്‍. പൂര്‍ണ്ണമായും സജ്ജമായിട്ടാവും ഇത് ജനങ്ങള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുകയെന്ന് ഇത്തിഹാദ് റയില്‍വേയുടെ ചീഫ് പ്രൊജക്ട്ട ഓഫീസര്‍ മുഹമ്മദ് അല്‍ ഷേഹി പറഞ്ഞു.
ഇതിന് പുറമെ യുഎഇ മുഴുവനും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രയിനും വൈകാതെ ആരംഭിക്കും. ഷാര്‍ജയിലും ഫുജൈറയിലും അടക്കം സ്റ്റേഷനുകളോടെ ഏഴ് എമിറേറ്റ്‌സും ബന്ധിപ്പിച്ചായിരിക്കും ട്രയിന്‍ സഞ്ചരിക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലോടുന്ന ഈ ട്രിയിനില്‍ ഒരു സമയം 400 യാത്രക്കാര്‍ക്കാണ് യാത്ര ചെയ്യാന്‍ അവസരമുണ്ടാവുക.