പാരിസ്: ഒളിംപിക്‌ന്‍റെ അവസാന വിസില്‍ മുഴങ്ങാന്‍ ലോകം കാതോര്‍ക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവില്‍ യു എസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. സ്വര്‍ണ്ണ നേട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണെങ്കിലും മറ്റു മെഡലുകളുടെ വ്യത്യാസത്തിലാണ് അമേരിക്ക ചാംപ്യന്മാരായത്.
അവസാനം നടന്ന വനിതാ ബാസ്‌കറ്റ് ബോള്‍ മത്സരം വരെ 40 സ്വര്‍ണ്ണവുമായി ചൈന മുന്നിലായിരുന്നു. ബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ ഫ്രാന്‍സിനെ ഒരു പോയിന്‍റെ വ്യത്യാസത്തിലാണ് അമേരിക്ക കീഴ്‌പ്പെടുത്തിയത്. അതോടെ ഇരു രാജ്യങ്ങളും സ്വര്‍ണ്ണ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പമെത്തി. പിന്നീട് മറ്റു മെഡലുകളുടെ നേട്ടത്തില്‍ അമേരിക്ക ചൈനയെ മറികടക്കുകയായിരുന്നു. 44 വെള്ളിയും 42 വെങ്കലവവുമായി 126 മെഡലുകളാണ് അമേരിക്കയുടെ സമ്പാദ്യം അതേ സമയം 27 വെളളിയും 24 വെങ്കലവുമായി 91 മെഡലുകള്‍ മാത്രമാണ് ചൈനയുടെ നേട്ടം.
മത്സരത്തിനൊടുവില്‍ അമേരിക്ക ഇപ്രാവശ്യവും ഒളിംപ്‌ക്‌സിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം 6 മെഡലുകളുമായാണ് ഇന്ത്യ ഇപ്രാവശ്യം പാരിസിനോട് വിട ചൊല്ലുക. 5 വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. അതേ സമയം വിനേഷ് ഫോഗട്ടിന്‍റെ മെഡലിന്‍റെ കാര്യത്തില്‍ 13നാണ് കോടതി വിധി പറയുക.
സമാപന വേദിയില്‍ പി ആര്‍ ശ്രീജേഷും ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തും