പാരിസ്: ആവേശ്വജ്ജ്വമായ ദിനങ്ങള്‍ക്ക് വിരാമം. സൗമ്യതയോടെയും സന്തോഷത്തോടെയും താരങ്ങളെ അവര്‍ യാത്രയാക്കി. പാരിസ് ഒളിംപിക്‌സ് ഇനി ഓര്‍മ്മകളില്‍ ഒരു താളായി ചരിത്രത്തിലെഴുതപ്പെടും. ഒളിംപിക്‌സ് ചാംപ്യനെ പ്രഖ്യാപിക്കാന്‍ പോലും അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. ചൈനയും യു എസ്സും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അമേരിക്ക ആ നേട്ടം ഒരിക്കല്‍ കൂടി നിലനിര്‍ത്തി. ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രിയിലായിരുന്നു സമാപന ചടങ്ങുകള്‍ നടന്നത്. സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഹോക്കി താരം പി ആര്‍ ശ്രീജേഷും ഷൂട്ടിംഗ് താരം മനുഭക്കറുമായിരുന്നു.
പാരമ്പര്യമായി നടക്കുന്ന വനിതാ മാരത്തണ്‍ അവാര്‍ഡ് ദാനവും വേദിയില്‍ വെച്ച് അരങ്ങേറി. വനിതാ മാരത്തണില്‍ അവാര്‍ഡിര്‍ഹരായ സിഫാന്‍ ഹസന്‍ (സ്വര്‍ണ്ണം), അസഫ ടിസ്റ്റ് (വെള്ളി), ഒബിരി ഹെലന്‍ (വെങ്കലം) എന്നിവര്‍ക്ക് ഐ. ഒ. എ. ചീഫ് തോമസ് ബാഷ് മെഡലുകള്‍ നല്‍കി.
70000ല്‍ അധികം കാണികളാണ് സമാപന ചടങ്ങ് സാക്ഷിയാവാന്‍ സ്റ്റേഡിയെത്തിലെത്തിയത്. അടുത്ത വര്‍ഷത്തെ ഒളിംപിക്‌സ് ആതിഥേയരായ അമേരിക്കയുടെ രണ്ട് മേയര്‍മാര്‍ ഒളിംപിക്‌സ് പതാക ഏറ്റുവാങ്ങി. ഹോളിവുഡ് താരം ടോം ക്രൂസ് അതി സാഹസികമായി അത് യു എസിലെത്തിക്കുന്ന കാഴ്‌ച്ചയും അവിടെ നടന്നു. ഐ. ഒ. സി. പ്രസിഡണ്ട് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിക്കുകയം അമേരിക്കയുടെ ദേശീയ ഗാനം ആലപിച്ച് സമാപന ചടങ്ങുകള്‍ക്ക് പരിസമാപ്‌തി കുറിക്കുകയും ചെയ്തു.