ലാഹോര്‍: ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ മലിനീകരണ സൂചിക റിപ്പോര്‍ട്ട് ചെയ്ത് പാക്കിസ്ഥാനിലെ ലാഹോര്‍ പട്ടണം. അത്യന്തം അപടകമായ അവസ്ഥയിലേക്കാണ് നഗരത്തിന്‍റെ പ്രയാണം. ഐ.ക്യ.ഐ. 300ന് മുകളിലായാല്‍ അപകടമെന്നിരിക്കെ അതിന്‍റെ ആറിരട്ടിയേക്കാള്‍ കൂടുതലാണ് ലാഹോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവസാം പുറത്തുവിട്ട സൂചികയനുസരിച്ച് 1900 ഐ.ക്യ.ഐയാണ് 14 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ലാഹോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വായു മലിനീകരണം അപടത്തിലായ സാഹചര്യത്തില്‍ അടിയന്തിര നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സര്‍ക്കാരും ജീവനക്കാരും. സ്‌കൂളുകളും പാര്‍ക്കുകളും പത്ത് ദിവസത്തേക്ക് അടച്ചിട്ടു. സ്വകാര്യ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി നല്‍കി, ആവശ്യത്തിനല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീട്ടില്‍ വാതിലുകളും ജനലുകളും മുഴു സമയം അടച്ചിടണമെന്നും നിര്‍ദ്ദേശം നല്‍കി. മലിനീകരണ തോത് കുറയ്ക്കാന്‍ ഓട്ടോ പോലുള്ള വാഹനങ്ങള്‍ക്കും നിരോധനവും ഏര്‍പ്പെടുത്തി.
അന്തരീക്ഷ മലിനീകരണത്തിന്‍റെ കാരണം അയല്‍ രാജ്യമായ ഇന്ത്യയാണെന്ന് പാക്കിസ്ഥാന്‍റെ വാദം. ഇന്ത്യയില്‍ നിന്ന് വരുന്ന കാറ്റാണ് അയല്‍ രാജ്യയത്തേക്ക് മലിനീകരണം കൊണ്ട് വരുന്നതെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ഇതൊരു മാനുഷീക പ്രശ്‌നമാണെന്നും ഇരു രാജ്യങ്ങളും ഈ കാര്യയത്തില്‍ ഗൗരവകരമായ ചര്‍ച്ച ചെയ്യണമെന്നും പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് പറഞ്ഞു.