ന്യൂയോര്‍ക്ക്: നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ അമേരിക്കന്‍ പ്രസിഡണ്ടായി റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ സ്ഥാനം ഉറപ്പിച്ചു. 538 ഇലക്ടറല്‍ വോട്ടില്‍ 277 വോട്ട് നേടിയാണ് അദ്ദേഹം അധികാരം ഉറപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് ലഭിച്ചത് 224 വോട്ടുകളായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ജനുവരി 6ന്. വിജയമുറപ്പിച്ച് ജനങ്ങളെ അഭിസംബോദനം ചെയ്തു.
ഭരണം നേടാന്‍ വേണ്ടിയിരുന്നത് 270 സീറ്റുകളായിരുന്നു. 9 തൂക്കു സംസ്ഥാനങ്ങളിലെ വോട്ടുകളായിരുന്നു നിര്‍ണ്ണായകമായത്. അതില്‍ നാലിടത്ത് ട്രംപിന് വിജയമുറപ്പിക്കാന്‍ സാധിച്ചതാണ് അധികാരമുറപ്പിക്കാന്‍ സൗകര്യമാക്കിയത്. അമേരിക്കയുടെ അടുത്ത വൈസ്പ്രസിഡണ്ടായി ജെ.ഡി.വാന്‍സന്‍റെ പേരും അദ്ദേഹം പ്രഖ്യാപിച്ചു.

‘അമേരിക്കയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും ഇനി വരാനുള്ളതെന്നും രാഷ്ട്രീയ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമാണ് സ്വന്തമാക്കിയതെന്നും’ നന്ദി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്‍റെ വിജയത്തില്‍ വ്യത്യസ്ഥ രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ ആശംസയറിയിച്ചു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, യുക്രയന്‍ പ്രസിഡണ്ട് വൊളാഡിമിര്‍ സെലെന്‍സ്‌കി, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ഗോഗന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയ എന്നിവര്‍ നേരിട്ട് വിളിച്ച് അഭിനന്ദമറിയിച്ചു.