കൊച്ചി: അമ്മ വേഷം കൊണ്ട് മലയാള സിനിമയുടെ അമ്മയായ് മാറിയ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ കളമശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് ആലുവയിലെ വീട്ടുവള്ളപ്പില്‍ മതാചാര ചടങ്ങുകളോടെ സംസ്‌കാരം നിര്‍വ്വഹിക്കപ്പെടും.
മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെയായിരുന്നു കവിയൂര്‍ പൊന്നമ്മ ശ്രദ്ധേയമായത്. 1970ല്‍ ഗായികയായായിട്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നാടകത്തിലൂടെയും തുടര്‍ന്ന് സിനിയിലൂടെയുമാണ് ശ്രദ്ധേയമാവുന്നത്. നാല് പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. മലയാള സിനിമയിലെ സത്യന്‍, മധു പ്രേം നസീര്‍,സോമന്‍ , മമ്മൂട്ടി, മോഹന്‌ലാല്‍ തുടങ്ങിയവരുടെയൊക്കെ അമ്മയായി അഭിനയിച്ചിരുന്നു.
പരേതനായ മണി സ്വാമിയാണ് ഭര്‍ത്താവ്. ബിന്ദു ഒരേ ഒരു മകള്‍.