ഷാര്‍ജ: ചരിത്രത്തിലെ മറ്റൊരു മികച്ച വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ആറ് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. 144 പന്ത് ബാക്കി നില്‍ക്കെ നേടിയ ചരിത്ര വിജയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അഫ്ഗാനിസ്ഥാന്‍റെ ആദ്യ വിജയവും കൂടിയാണ്.
ആദ്യം ബാറ്റ് ചെയത് ദക്ഷിണാഫ്രിക്ക 33 ഓവറില്‍ 106 റണ്‍സിന ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വിജലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കേവലം 26 ഓവര്‍ മാത്രമേ നേരിടേണ്ടി വന്നുള്ളു. 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയ ഫസല്‍ഹഖ് ഫറൂഖിയാണ് കളിയിലെ താരം.
പന്ത് അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന വിജയത്തില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച മൂന്നാമത്തെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്.