തൃശൂര്‍: പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസില്‍ രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതി പോലീസ് പിടിയിലായി. ആശാരിക്കാട് സ്വദേശി റിജോ ആന്‍റണിയാണ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ പോലീസ് പിടിയിലായത്. കടബാധ്യതയാണ് മോഷണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്ത ശേഷം പുറത്തു വിടുമെന്ന പോലീസ് അറിയിച്ചു.
പട്ടാപകല്‍ ഉച്ചയ്ക്ക് ഫെഡറല്‍ ബാങ്കില്‍ കയറി ജീവനക്കാരെ ഭീഷണിയുടെ മുള്‍മുനിയല്‍ നിര്‍ത്തിയ ശേഷം 15 ലക്ഷം രൂപയായിരുന്നു പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി ബാങ്കിലെത്തുന്നതും പോവുന്നതുമായ ദൃശ്യങ്ങള്‍ തെളിഞ്ഞിരുന്നുവെങ്കിലും പിന്നീടുള്ള യാത്രയിലെ വഴികളൊന്നും പോലീസിന് കിട്ടിയിരുന്നില്ല. ഇവിടെ നിന്നുള്ള സിസിടിവികള്‍ക്ക് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായും കാരണമായിട്ടുണ്ട്. അത് ഇയാള്‍ തന്നെ ചെയ്തതാവാമെന്നും പോലീസ് അനുമാനിക്കുന്നു.
ഭാര്യ വിദേശത്ത് നിന്ന ജോലി ചെയ്ത അയച്ചു കൊടുത്ത പണം ഇയാള്‍ ധൂര്‍ത്തടിച്ച ശേഷം ഭാര്യ തിരിച്ചു വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ പണം തിരിച്ചു വെക്കാന്‍ വേണ്ടിയാണ് മോഷണത്തിന് തുനിഞ്ഞതെന്ന് ഇയാള്‍ വ്യക്തമാക്കി. ഇതില്‍ 5 ലക്ഷം രൂപയാണ് ഇയാള്‍ ചെലവാക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നാല് ടീമുകളായി അന്വേഷണം നടത്തിയ പോലീസ് തെളിവുകളുകളുടെ അടിസ്ഥാനത്തില്‍ പ്രതി നാട്ടുകാരനാണെന്ന് പ്രതീക്ഷിച്ചിരുന്നു. അയാള്‍ ഉപയോഗിച്ച സ്‌കൂട്ടറും അന്വേഷണം എളുപ്പമാക്കിയിരുന്നു. വീട്ടിലെ കുടുംബ സംഗമത്തിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.