ന്യൂഡല്‍ഹി: നിലവിലെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച്ച സ്ഥാനമൊഴിയാനിരിക്കെ 26ാമത്തെ തെരെഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. ആന്ധ്ര സ്വദേശിയായി ഗ്യാനേഷ് കുമാര്‍ 1988 കേരള കേഡര്‍ ഐഎസ് ഉദ്യോഗസ്ഥനാണ്.
അടുത്തായി നടക്കാനിരിക്കുന്ന എല്ലാ തെരെഞ്ഞെടുപ്പുകളും ഇനി ഗ്യാനേഷ് കുമാറായിരിക്കും നിയന്ത്രിക്കുക. ബീഹാര്‍, ബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്തതായി നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുന്നത്.
മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറെ തെരെഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പൈടുത്തിയില്ലെന്നതായിരുന്നു വിവാദത്തിനിടയാക്കിയത്. സുപ്രീം കോടതിയില്‍ ഇതിനെതിരായ ഹരജി നടക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാറിനെ തെരെഞ്ഞെുക്കുന്നത്. ഈ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ട്രാക്ക് റെക്കോര്‍ഡ് അത്ര നിഷ്പക്ഷനല്ലെന്നതാണ് ഗ്യാനേഷ് കുമാറിന്‍റെ പഴയ കാല ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നത്. വിവാദമായ അയോധ്യ ക്ഷേത്ര വിധിയിലും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്യുന്നതിലും വലിയ പങ്കുവഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.