ദോഹ: ഖത്തറിലെ അല്‍ ഹമദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇമാറാത്തികളോട് നാണക്കേടിന്‍റെ തോല്‍വി ഏറ്റു വാങ്ങി ഖത്തര്‍. ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യു. എ. ഇ. ഖത്തറിനെ വീഴത്തിയത്. ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് യു. എ.ഇ.
കളി തുടങ്ങി 30ാം മിനുറ്റിലാണ് ഖത്തര്‍ ഇബ്രാഹീം ഹസനിയിലൂടെ ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ വര്‍ദ്ധിത ആവേശത്തോടെ വന്ന യു. എ.ഇ. 68ാം മിനുറ്റില്‍ ഹാരിബ് സുഹൈലിലൂടെ സമനില നേടി. പിന്നാലെ 80ാം മിനുറ്റില്‍ ഖാലിദ് അല്‍ ദഹനാനി ലീഡുയര്‍ത്തി, 94ാം മിനുറ്റില്‍ അലി സാലിഹിലൂടെ മൂന്നാം ഗോളും സ്വന്തമാക്കിയ യു. എ.ഇ. രണ്ട് പ്രാവശ്യം ഏഷ്യന്‍ കപ്പ് രാജാക്കന്മാരെ പരാജയപ്പെടുത്തുക്കായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഷോട്ട് മാത്രം ചെയ്ത യു. എ.ഇ. രണ്ടാം പകുതയില്‍ 7 ഷോട്ടുകളായിരുന്നു ലക്ഷ്യത്തിലേക്ക് എത്തിച്ചത്.
ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനാക്കാരായിരിക്കും 2026ല്‍ നടക്കുന്ന ലോകകപ്പില്‍ യോഗ്യത നേടുക.. 1990ന് ശേഷം ഇതുവരെ യു എ ഇ ലോകകപ്പില്‍ യോഗ്യത നേടിയിട്ടില്ല