യു എ ഇ: രാജ്യത്ത് മഴയെ തേടിയുള്ള നിസ്‌കാരത്തിന് പ്രത്യേക ആഹ്വാനം ചെയ്ത് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ചൊവ്വാഴ്ച്ചയായിരുന്നു അദ്ദേഹം ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് പള്ളികളില്‍ പ്രത്യേക നിസ്കാരം നടത്തുക. അറബിയില്‍ സലാത്തുല്‍ ഇസ്തിസ്ഖാ എന്നാണ് ഈ നിസ്കാരത്തിന് വിളിക്കപ്പെടുക.
ഇതിന് മുമ്പ് 2022ലായിരുന്നു മഴയ്ക്ക വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തിയിരുന്നത്. അന്ന് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിന് പത്ത് മിനുറ്റ് മുമ്പായിരുന്നു മഴ തേടിയുള്ള നിസ്‌കാരം നടന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു യു.എ.ഇക്ക് റെക്കോര്‍ഡ് നേട്ടത്തില്‍ മഴ ലഭിച്ചത്. അന്ന് രാജ്യത്ത് പല നഗരങ്ങളും വെള്ളത്തിലായിരുന്നു. അതിന് ശേഷം മാസങ്ങളായി മഴ ലഭിക്കാത്തത് കാരണമാണ് ഇത്തരമൊരു ആഹ്വാനം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നടത്തിയത്.