സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്. നീണ്ട കാലത്തിന് ശേഷം സിറിയ ബശാറുൽ അസദിൻറെ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നു. ഭാവിയെന്തെന്ന ചോദ്യം സമസ്യയായി നിൽക്കുന്നുവെങ്കിലും നിലവിലെ സാഹചര്യം ജനം ആഗ്രഹിച്ചതാണ്. വിമതർ ഇന്ന് ഡമസ്കസ് പിടിച്ചടക്കിയതൊടെ ബശ്ശാർ നിലം പൊത്തി. അദ്ദേഹം കൊല്ലപ്പെട്ടുവെന്നും അഭ്യൂഹമുണ്ട്. നീണ്ട് 54 വർഷത്തെ കുടുബവാഴ്ച്ചയ്ക്കാണ് തിരശ്ശീല വീഴുന്നത്. പിതാവിലൂടെ 2000ത്തിലാണ് ബശാർ അധികാരത്തിലേറുന്നത്. നീണ്ട 11 വർഷത്തെ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങേണ്ടി വന്നു.
പക്ഷേ സിറിയയുടെ ഭാവി എന്താണെന്ന് കാര്യത്തില്‍ ആശങ്കകളേറെയാണ്. വിമത സേനയുടെ ഭരണം എത്ര മാത്രം രാജ്യത്ത് സുസ്ഥിരതയും സമാധാനാവും കൊണ്ടു വരുമെന്ന് നിശ്ചയമില്ല. അസദിന് പിന്തുണ കൊടുത്ത രണ്ട് വമ്പൻ രാജ്യങ്ങളുടെ അക്രമം അവർ പ്രതീക്ഷിക്കേണ്ടി വരും. ഇസ്രായേലിൻറെ കപട മുഖം വിമത സേന മനസ്സിലാക്കിയില്ലേൽ മറ്റൊരു ഗസ്സയായി അവരത് മാറ്റും. തങ്ങളുടെ പൗരമാർക്ക് സുരക്ഷ ഉറപ്പാകാനെന്ന കാരണമാണ് നിലവിൽ ഇസ്രായേൽ സൈന്യം സിറിയയിൽ പ്രവേശിക്കാൻ കാരണം പറയുന്നത് പക്ഷേ ഹിസ്ബുല്ല തലവനെ ഈ പ്രശ്നം നടക്കുന്നതിനിടയിലാണ് അവർ സിറിയയിൽ കയറി വധിച്ചത്. വിമതർക്ക് സർവ്വവിധ പിന്തുണ പ്രഖ്യാപിച്ച അമേരിക്കയുടെ സഹായവും എത്രകാലമുണ്ടാവുമെന്നും എന്ത് കണ്ണ് വെച്ചായിരിക്കും സിറിയയിലേക്കുള്ള ഈ കടന്ന് വരവ് എന്നും ആലോചിക്കേണ്ടി വരും. ഇറാഖും ലിബിയയും ഇതിന് മുമ്പുള്ള ഉദാഹരണങ്ങളായിരുന്നു.
ഇന്നലെ പിന്‍വാങ്ങിയ റഷ്യയും ഇറാനും സ്ഥിരമായി പിവാങ്ങിയതാണെന്ന് കരുതരുത്. 70000ത്തോളം റഷ്യന്‍ സൈന്യങ്ങളായിരുന്നു സിറിയയിലുണ്ടായിരുന്നത്. അമേരിക്ക പിന്നിലുള്ളത് റഷ്യയെ ചെറിയ തോതിലല്ല ദേശ്യം പിടിപ്പിച്ചിരിക്കുന്നത്. ഇനിയും സിറിയയിൽ അക്രമം തുടർന്നാൽ തീർച്ചയായും അതൊരു ലോക മഹായുദ്ധത്തിലേക്കുള്ള നീക്കമായിത്തീരും.
നിലവില്‍ സിറിയയിലെ അഭ്യന്തര കലാപത്തില്‍ പുറത്ത് നിന്നുള്ള രാജ്യങ്ങളുടെ പങ്ക് ചെറിയ തോതില്‍ അവലോകനം ചെയ്താല്‍ ഇങ്ങനെ കാണാം. ഒരു വശത്ത് റഷ്യയും ഇറാനും അസദ് ടീമിന് ശക്തമായ പിന്തുണയായിരുന്നു. കൂടെ ഹിസ്ബുല്ലയുടെയും ഹമാസിന്‍റെയും സപ്പോർട്ടും. മറു വശത്ത് അമേരിക്കയും ഇസ്രയേലും പിന്നാലെ കാത്തിരിക്കുന്ന തുർക്കിയും യുക്രൈനും. ഗാലറിലിയിരിക്കുന്ന ചൈനയുടെ വരവും പ്രതീക്ഷിക്കേണ്ടി വരും. മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള കാഹളമാണോ സിറിയയിലൂതിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.