തിരുവനന്തപുരം: മഴയും മറ്റു അപ്രതീക്ഷിത കാരണങ്ങളാലും ഒഴിവുകള്‍ അധികരിച്ചതു കാരണം ശനിയാഴ്‌ച്ചയും പ്രവൃത്തി ദിനമായിരിക്കുമെന്ന് നേരത്തെ വിദ്യഭ്യാസ വകുപ്പ് തീരുമാനം പുറപ്പെടീച്ചിരുന്നു. കോടതിയില്‍ അതിനെതിരെ വിവിധ സംഘടനകള്‍ ഹരജിയും ഫയല്‍ ചെയ്‌തു. തൊട്ടു പിന്നാലെ വിദ്യഭ്യാസ വകുപ്പിന്‍റെ തീരുമാനം റദ്ദാക്കികൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. അതോടെയാണ് വിദ്യഭ്യാസ വകുപ്പിന് തങ്ങളുടെ തീരുമാനം മാറ്റേണ്ടി വന്നത്. സര്‍ക്കാര്‍ അടുത്ത തീരുമാനം എടുക്കുന്നത് വരെ ശനിയാഴ്‌ച്ചകളിലും ക്ലാസുണ്ടാവില്ലെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യഭ്യാസ പ്രവൃത്തി ദിനങ്ങളുടെ കാര്യത്തിലും വ്യത്യാസം വന്നതാണ് അദ്ധ്യാപക വിദ്യാര്‍ത്ഥികളെ ഹരജിയിലേക്ക് നയിച്ചത്. 2022ല്‍ 195 പ്രവൃത്തി ദിനമുണ്ടായത് 2023ലാവുമ്പോള്‍ അത് 204ലേക്കെത്തി. ഈ വര്‍ഷം അത് 220ലേക്ക് നീട്ടാനായിരുന്നു ശുപാര്‍ശ. പക്ഷേ 204 മതിയെന്ന് ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് പ്രോഗ്രാം മേല്‍നോട്ട സമിതിയുടെ ഉത്തരവുണ്ടായിരിക്കെ ദിനങ്ങള്‍ കൂട്ടേണ്ട ആവശ്യകതയില്ലെന്നതാണ് ഹരജിക്കാരുടെ ആവശ്യം.