കൊച്ചി: സ്ത്രീ പീഡനാരോപണത്തിന് പിന്നാലെ അമ്മ ജന. സെക്രട്ടറി നടന്‍ സിദ്ദീഖും കേരള ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന് കത്തയച്ചായിരുന്നു സിദ്ദീഖ് തന്‍റെ രാജി അറിയിച്ചത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവെക്കുന്നുവെന്നാണ് കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. സിദ്ദീഖിന്‍റെ രാജിക്ക് പിന്നാലെയായിരുന്നു രഞ്ജിത്ത് സര്‍ക്കാരിന് കത്തയച്ച് രാജി അറിയിച്ചത്.
ഇന്നലെയായിരുന്നു യുവനടി രേവതി സമ്പത്ത് സിദ്ദീഖിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചത്. പ്ലസ് ടു കഴിഞ്ഞ് സിനിമ എന്ന ആഗ്രഹത്തിലാണ് നടന്‍ സിദ്ദീഖുമായി സോഷ്യല്‍ മീഡിയയില്‍ ബന്ധപ്പെട്ടത്. ഒരു സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് മസ്‌ക്കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്ക് ചെന്നായിരുന്നു മോഷം പെരുമാറ്റം നേരിടേണ്ടി വന്നത്. മുഴുവന്‍ മീഡിയയ്ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത രൂപത്തില്‍ പലതും താന്‍ നേരിട്ടുവെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നിലവില്‍ തനിക്ക് നഷ്ടപ്പെടാനായി ഒന്നുമില്ലെന്നും ഇതില്‍ ഭയപ്പാടില്ലെന്നും അന്ന് തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നെങ്കിലും വേണ്ട വിധ പരിഗണ ലഭിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി
രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് ആരോപണം ഉന്നയിച്ചത്. രഞ്ജി ത്തില്‍ നിന്നും തനിക്ക് മോഷം അനുഭവമുണ്ടായെന്നും അയാള്‍ തെറ്റായ രൂപത്തില്‍ തന്നെ സ്പര്‍ശിച്ചെന്നുമായിരുന്നു അവര്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. ലൈംഗീകമായ ഉപദ്രവം താന്‍ നേരിട്ടില്ലെങ്കിലും അന്ന് ഭയത്തോടെയായിരുന്നു താന്‍ ഇറങ്ങിപ്പോയതെന്നും തിരിച്ചുള്ള ടിക്കറ്റ് പോലും തനിക്ക് ലഭിച്ചില്ലെന്നും ശ്രീലേഖ വിശദീകരിച്ചു
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടിമാരുടെ ആരോപണം സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വരുന്നത്. ഇനിയും ചില നടന്മാര്‍ക്കെതിരെയും ജൂനിയര്‍ ആര്‍ടിഷ്ടുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയുമുള്ള ഈ ലൈംഗീക ആരോപണം മലയാള സിനിമാ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ നടപടിയുണ്ടാവുമെന്നാണ് മന്ത്രി സജി ചെറിയാനും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സതീ ദേവിയും പ്രതികരിച്ചത്.