യു. എ. ഇ: ശക്തമായ ചൂടിനിടയിലും ആശ്വാസമായി യു. എ. ഇയുടെ പല സ്ഥലങ്ങളിലും ആലിപ്പഴവര്‍ഷവും മഴയും, മറ്റു ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റും റിപ്പോര്‍ട്ട് ചെയ്തു. . ഇനിയും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 3.15 മുതല്‍ രാത്രി 8 മണിവരെയാണ് യു. എ. ഇയുടെ കിഴക്കന്‍ പ്രവിശ്യകളില്‍ മിന്നലോടു കൂടിയുള്ള മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. താമസക്കാരോട് പ്രതിരോധ നടപടികള്‍ക്ക് ശ്രദ്ധവേണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ന്യൂന മര്‍ദ്ദമാണ് ഉഷ്ണ മഴയ്ക്ക് കാരണമെന്ന് എന്‍. സി. എം. അറിയിച്ചിരുന്നു. കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 23വരെ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതാദ്യമായിട്ടല്ല യു. എ. ഇയില്‍ ചൂടിനിടയില്‍ മഴ ലഭിക്കുന്നത്.
അതേ സമയം സുഹൈല്‍ വരുന്നതോടെ രാജ്യത്തെ കാലാവസ്ഥ മാറുമെന്നും നേരത്തെ പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 24നാണ് സുഹൈല്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതായി പ്രതീക്ഷിക്കപ്പെടുന്നത്. യു. എ. ഇയിലെ പോലെ തന്നെ ഖത്തറിലും സൗദി അറേബ്യയിലും കാലാവസ്ഥ മുന്നറിയിപ്പുകളും വ്യതിയാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.