സ്പെയിന്: കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പ് കണ്ട ഏറ്റവും പ്രളയത്തിനാണ് സ്‌പെയിന്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഒരുപാട് ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലാണ്. നിലവിലെ കണക്കനുസരിച്ച് 200 പേര്‍ മരണപ്പെട്ടു, കൂടുതല്‍ പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരണപ്പെട്ടവരില്‍ വലന്‍സിയ ഫുട്ബോള്‍ താരം ജോസ് കാസ്റ്റ്ല്ലിജോയും പെടും
സ്‌പെയിനിന്‍റെ വലന്‍സിയ, ചിവ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. എട്ട് മണിക്കൂര്‍ കൊണ്ട് മാത്രം ഒരു വര്‍ഷത്തെ മഴയാണ് ലഭിച്ചിരിക്കുന്നത്. സ്‌പെയിന്‍റെെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
പാലങ്ങള്‍ തകര്‍ന്നു വീണു, കെട്ടിടങ്ങള്‍ നശിച്ചു,വൈദ്യുതിയും ആശയ വിനിമയ സംവിധാനങ്ങള്‍ ഇല്ലാതായി, വൈദ്യുതി വിച്ചേദിക്കപ്പെട്ടു. പല ഭാഗങ്ങളിലും ആളുകള്‍ കുടങ്ങിക്കുടുന്നതായി കേട്ടിട്ടുണ്ട്. രക്ഷാ ദൗത്യം പുരോഗമിക്കുന്നു. 1973ലാണ് ഇതിന് മുമ്പ് സ്‌പെയിന് ഇത്തരമൊരു ദുരന്താനുഭവമുണ്ടായത്.