യു.എ.ഇ: ഒക്ടോബര്‍ 31 വരെ യു.എ.ഇ. അനുവധിച്ചിരുന്നു പൊതുമാപ്പ് കാലാവധി രണ്ട് മാസം കൂടി നീട്ടി യു.എ.ഇ. ഉത്തരവിട്ടു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി ഇന്ന് ഉച്ചയക്കാണ് ഈ ഉത്തരവ് പുറപ്പെടീവിച്ചത്.
നേരത്തെ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചിരുന്ന പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ആയിരക്കണക്കിന് താമസക്കാരാണ് ഇത് ഉപയോഗപ്പെടുത്തി രാജ്യത്ത് അവരുടെ താമസം നിയമവിധേയമാക്കിയതും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയതും. നിയവിരുദ്ധമായ രാജ്യത്ത് വസിക്കുന്നവര്‍ക്ക് യാതൊരു പിഴയും കൂടാതെ രാജ്യം വിടാനുള്ള അവസരവും കൂടിയായിരുന്നു യു.എ.ഇ. ഇതിലൂടെ സമ്മാനിച്ചത്.
രണ്ട് മാസം നിലവില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇനിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇനിയും പ്രതിസന്ധി നേരിടുന്ന പലര്‍ക്കും ഈ തീരുമാനം ആശ്വസകരമാവും.