ബെംഗളുരു: കര്‍ണ്ണാടകയിലെ മഹാരാജ ട്വിന്റി ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്. വിജയിയെ തീരുമാനിക്കാനിക്കാന് നടത്തിയത് മൂന്ന് സൂപ്പര്‍ ഓവറുകള്‍. മഹാരാജ ട്രോഫിയില്‍ ബെംഗളുരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മില്‍ നടന്ന മത്സരമായിരുന്നു മൂന്ന് സൂപ്പര്‍ ഓവറുകളിലേക്ക് നീങ്ങിയത്.
ആദ്യ ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് 20 ഓവറുകളില്‍ 164 റണ്‍സായിരുന്നു നേടിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളുരു ടൈഗേഴ്സും 20 ഓവറില്‍ 164 റണ്‍സ് നേടി. ഇതോടെ മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ബെംഗളുരു ബ്ലാസ്റ്റേഴ്സ് 10 റണ്‍സ് നേടിയപ്പോള്‍ മനീഷ് പാണ്ഡയുടെ സിസ്കസിന്റെ അകമ്പടിയോടെ ഹുബ്ലി ടൈഗേഴ്സും 10 റണ്‍സ് നേടി. ഇതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. ഇതിലും ഇരു ടീമുകളും 8 റണ്‍സില്‍ അവസാനിപ്പിച്ചു.
ഇതോടെ മത്സരം മൂന്നാം സൂപ്പര്‍ ഓവറിലേക്ക് പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു 12 റണ്‍സ് നേടി. 13 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈഗേഴ്സിന് മന്വന്ത് കുമാറിന്റെ രണ്ട് ബൗണ്ടറികളോടെ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു. ലീഗില്‍ 6 കളികളില്‍ 5ലും ജയിച്ച ടൈഗേഴ്സാണ് ഒന്നാം സ്ഥാനത്തുള്ളത്.