കോഴിക്കോട്: പാലക്കാട് നിയമസഭ ഉപതെരെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് സുപ്രഭാതം സിറാജ് എന്നീ പത്രങ്ങളുടെ ആദ്യ പേജില്‍ സന്ദീപ് വാര്യറെ കരിവാരിത്തേക്കുന്ന രൂപത്തില്‍ വന്ന പരസ്യത്തിന് ശക്തമായ വിമര്‍ശനം. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യത്തിനെതിരെ സി.പി.എമ്മില്‍ തന്നെ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.
സുപ്രഭാതത്തില്‍ വന്ന പരസ്യത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സംഘടനക്കകത്ത് നിന്നും വന്നു കൊണ്ടിരിക്കുന്നത്. സമസ്തയുടെ പ്രധാന പോഷക ഘടകമായ എസ്.കെ.എസ്.എസ്.എഫിന്‍റെ പല മേഖലാ കമ്മിറ്റികളും ഔദ്യോഗിക ലെറ്റര്‍പാടില്‍ എതിര്‍പ്പ് അറിയിച്ച് കഴിഞ്ഞു. ചില ഭാഗങ്ങളില്‍ സുപ്രഭാതത്തിനെതിരെ ശക്തമായ രൂപത്തില്‍ നടപടിയും കൈകൊള്ളുന്നുണ്ട്.
സുപ്രഭാതത്തിന്‍റെ ഈ പരസ്യ നിലപാടിനോട് യോജിക്കാനാവില്ലെന്ന് വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ ഷാര്‍ജയില്‍ പറഞ്ഞു. ഈ കാര്യം നേതാക്കളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം പരസ്യത്തിനെതിരെ ബന്ധമില്ലെന്ന അഭിപ്രായം സമസ്ത മുശാവറ അറിയിച്ചെങ്കിലും വ്യക്തമായ വിശദീകരണം സമസ്ത നേതാക്കള്‍ നല്‍കിയിട്ടില്ല.
സുപ്രഭാതത്തിന്‍റെ നയം മാറ്റത്തിനെതിരെയും നിലാപടിനെതിരെയും മുമ്പ് തന്നെ ചീഫ് എഡിറ്ററും മുശാവറ മെമ്പറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പരസ്യമായി പ്രതികരിച്ചിരുന്നു.
പരസ്യത്തിനെതിരെ നിമവിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ പരസ്യത്തിന് ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനായ മീഡിയ മോണിറ്റിങ് കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നിരിക്കെ സാമൂഹിക സ്പര്‍ദ്ധ പരത്തുന്ന തരത്തിലുള്ള ഈ പരസ്യത്തിന് അനുമതി വാങ്ങാതെയാണ് എല്‍.ഡി.എഫ് പരസ്യം നല്‍കിയിരിക്കുന്നത്.