സിറിയ: ബശ്ശാറുല്‍ അസദിന്‍റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള്‍ ബശീര്‍ നിയമിക്കപ്പെട്ടു. സിറിയയുടെ ഇദ്‌ലിബ് അടങ്ങുന്ന ചില ഭാഗങ്ങള്‍ ഭരിച്ച പരിചയ സമ്പന്നനും വിമതരുടെ ഇഷ്ട നേതാക്കളില്‍ ഒരാളും കൂടിയാണ് ഇദ്ദേഹം. ”ഞാന്‍ ഇനി സിറിയയുടെ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നു” എന്ന് അദ്ദേഹം തന്നെ ടെലിവിഷന്‍ സന്ദേശത്തില്‍ പറയുകയായിരുന്നു.
വിമത സംഘടന ഹയാത് തഹ്രീര്‍ അല്‍ ഷാംസ് (എച്ച്.ടി,എസ്) സിറിയ പിടിച്ചടക്കാന്‍ സര്‍വ്വവിധ പിന്തുണയും സമ്മാനിച്ച നേതാവാണ് മുഹമ്മദ് അല്‍ ബശീര്‍. 2025 മാര്‍ച്ച വരെയായിരിക്കും കാവല്‍ പ്രധാനമന്ത്രിയുടെ കാലാവധി. തുടര്‍ന്നുള്ള ഭരണം ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കും.
അതേ സമയം സിറിയയ്ക്ക് മേലുള്ള ഇസ്രയേലിന്‍റെ അക്രമത്തെ പല രാജ്യങ്ങളും ഐക്യകണ്ഡേന എതിര്‍ക്കുന്നുണ്ട്. അക്രമം അപലപിച്ച് കൊണ്ട് യു എന്നും പ്രസ്താവനയിറക്കിയിട്ടുണ്ട്. അതേ സമയം സിറിയയിലെ കുപ്രസിദ്ധ തടവറയായ സെയ്ദനയയില്‍ നിന്ന് എല്ലാവരെയും മോചിപ്പിച്ചുവെന്നും ഇനി തിരച്ചില്‍ അവസാനിപ്പിക്കുന്നുവെന്നു വിമതര്‍ വ്യക്തമാക്കി.