രണ്ടര മണിക്കൂർ ആകാശത്ത് വട്ട്മിട്ട് പറന്നു, ഒടുവില്‍ ആശ്വാസ ലാന്‍ഡിംഗ്
ട്രയിന്‍ അപടകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി, രണ്ട് കോച്ചുകള്‍ കത്തിയെരിഞ്ഞു.
ചെന്നൈ/ട്രിച്ചി: തമിഴ്‌നാട്ടിനിത് ഉറക്കില്ലാ രാവാണ്. നെഞ്ച് പിടിച്ച് നിന്ന് രണ്ടര മണിക്കൂര്‍ എയര്‍ ഇന്ത്യ ട്രിച്ചിയുടെ ആകാശത്ത് വിട്ടമിട്ട് പറക്കുകയായിരുന്നു. വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറിന് സംഭവിച്ച് തകരാറായിരുന്നു പറന്നുയര്‍ന്നയുടനെ വിമാനം തിരിച്ചിറക്കാന്‍ ശ്രമമുണ്ടായത്. വൈകിട്ട് 5.40ന് 141 യാത്രക്കാരുമായി ട്രിച്ചി വിമാനത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമായിരുന്നു പറന്നുയര്‍ന്നയുടനെ സാങ്കേതിക പ്രശ്‌നം തിരിച്ചറിഞ്ഞത്.
അതിസാഹസികമായ് പ്രവര്‍ത്തിച്ച പൈലറ്റിന്‍റെ കൃത്യമായ ഇടപെടലായിരുന്നു പ്രശ്‌നങ്ങളില്ലാതെ 8.15ന് വിമാനം ട്രിച്ചിയില്‍ തന്നെ തിരിച്ചിറക്കി. 5.40ന് ട്രിച്ചിയില്‍ നിന്നും പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു. സാങ്കേതിക തകരാര്‍ അറിഞ്ഞയുടനൈ തന്നെ അപകട സാധ്യത അറിയിച്ചിരുന്നു. ജാഗ്രത നിര്‍ദ്ദേശമനുസരിച്ച് വിമാനത്താവളത്തില്‍ 20 ആംബുലേന്‍സുകളഉം 18 ഫയര് എന്‍ജിനുകളും സജ്ജമാക്കിയിരുന്നു.
അതേ സമയം ആശ്വാസ വാര്‍ത്ത കേട്ട് പത്ത് മിനുറ്റ് കഴിയും മുമ്പ് സംസ്ഥാനത്തെ നെടുക്കി മറ്റൊരു ദുരന്ത വാര്‍ത്തയും വന്നെത്തി. ചെന്നൈ കവരൈപ്പേട്ടയില്‍ ട്രയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. 13 കോച്ചുകള്‍ പാളം തെറ്റി. 2 കോച്ചുകള്‍ക്ക് തീയും പിടിച്ചു. ആളപായമില്ലെന്നാണ് സൂചന.
മൈസൂരു-ദര്‍ബാംഗ ഭാഗമതി ട്രയിന്‍, ചരക്കു ട്രയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിസമന സേനയും സ്ഥലത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് ചികിത്സ സഹായം മുഴുവനായും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തവിട്ടു.