മുംബൈ: ടാറ്റ സണ്‍സ് ഗ്രൂപ്പിന്‍റെ മുന്‍ ചെയയര്‍മാനും ഇമെരിറ്റസ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ വിട പറഞ്ഞു. 86 വയസ്സായിരുന്നു പ്രായം. ഇന്നലെ രാത്രി 12 മണിയോടടുക്കും നേരമാണ് മരണ സ്ഥിരീകരണമുണ്ടായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു രക്തസമ്മര്‍ദ്ദം കുറഞ്ഞത് കാരണം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തരണം ചെയ്യാത്തതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് വൈകുന്നരേത്തോടെ ഔദ്യോഗിക ബഹുമതികളോടെ ഭൗതീക ശരീരം വര്‍ളിയിലെ സെമിത്തേരിയില്‍ മറവ് ചെയ്തു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോളതലത്തില്‍ മുന്‍പന്തിയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച വ്യവസായ പ്രമുഖനായിരുന്നു. മനുഷ്യത്വം നിറഞ്ഞൊഴുകിയ വ്യക്തി ജീവിതം. തന്‍റെ വ്യവസായ സാമ്രാജ്യം വളര്‍ത്തുമ്പോഴും അദ്ദേഹം സാധാരണക്കാരെ തോളോട് ചേര്‍ത്ത് പിടിച്ചു. അതിന്‍റെ വ്യക്തമായ ഉദാഹരണമായിരുന്നു ഇന്‍ഡിക്കോയുടെയും പില്‍ക്കാലത്ത് നാനോയുടെയും പിറവി. മുംബൈ തെരുവിലൂടെ യാത്ര ചെയ്യും നേരം മഴയില്‍ നനഞ്ഞ് പോവുന്ന കുടംബത്തെയോര്‍ത്താണ് അദ്ദേഹം നാനോ കാര്‍ സ്വപ്നം കണ്ടതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 1400 കോടിയോളമുള്ള അദ്ദേഹത്തിന്‍റെ സാമ്രാജ്യയത്തിന് പിന്‍മുറക്കാരില്ലെന്നതാണ് ഏറെ കൗതുകം.
അവിവാഹതിനായ ടാറ്റയുടെ ജീവിതത്തില്‍ പ്രണയമുണ്ടായിരുന്നുവെങ്കിലും അത് വിവാഹത്തിലേക്കെത്തിച്ചില്ല. ചെറുപ്പത്തില്‍ അച്ചനും അമ്മയും വേര്‍പിരിഞ്ഞതിനാല്‍ മുത്തശ്ശിയുടെ തണലിലായിരുന്നു വളര്‍ച്ചയും അദ്ധ്യാപനവും. അമേരിക്കയിലെ പഠനം. ആ സമയത്തുണ്ടായിരുന്ന പ്രണയവും തുടര്‍ന്ന് ജീവിതം അവിടെ തുടരാമെന്ന തീരുമാനിക്കുന്നതിനിടയിലാണ് രാജ്യത്ത് നിന്ന് തിരിച്ച് വിളി വന്നത്. അമ്മൂമയുടെ സുഖമില്ലായ്മ കാരണം നാട്ടിലെത്തിയ വേളയിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം നടക്കുന്നതും അമേരിക്കയില്‍ അതുണ്ടാക്കിയ ആഘാതം ആ സ്ത്രീയെ മറ്റൊരു വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു. അതോടെ കല്ല്യാണം വേണ്ടെന്ന് വെച്ചു. പിന്നീട് ആ തീരുമാനത്തോടെ അദ്ദേഹം എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ട്.
ഗോവയില്‍ അദ്ദേഹത്തിന് ലഭിച്ച ഒരു നായയുണ്ടായിരുന്നു. തന്‍റെ കൂട്ടുകാരനായി കൊണ്ട് നടന്ന ആ നായയെ അദ്ദേഹം ഗോവ എന്ന് വിളിച്ചു. തന്‍റെ കോടികള്‍ വിലമതിക്കുന്ന ആസ്തിക്ക് പിന്‍ഗാമിയാരെന്ന ചോദ്യത്തിന് ഉത്തരത്തിലുള്ള ലിസ്റ്റില്‍ നാല് പേരുണ്ടെങ്കിലും ഏറെ സാധ്യത കാണുന്നത് അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയ്ക്കാണ്. അദ്ദേഹമായിരിക്കും രത്തന്‍ ടാറ്റയുടെ പിന്‍ഗാമി മാത്രമല്ല കഴിഞ്ഞ നാല് പതിറ്റാണ്ടായി രത്തന്‍ ടാറ്റയുടെ കൂടെ അദ്ദേഹമുണ്ട്. കോവിഡ് കാലത്ത് ഇന്ത്യയുടെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ അദ്ദേഹം ടാറ്റയുടെ ചെലവില്‍ കോവിഡ് താത്കാലിക ആശുപത്രികള്‍ നിര്‍മ്മിച്ചു നില്‍കി. ചിലതിനെ സ്ഥിരവുമാക്കി.
1937ല്‍ ഡിസംബര്‍ 28ന് നവല്‍ എച്ച് ടാറ്റയുടെയും സൂനുവിന്‍റെയും മകനായാണ് ജനനം. മുംബൈ കാംപയിന്‍ സ്‌കൂളില്‍ പഠനം, തുടര്‍ന്ന് കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കോനന്‍ സ്‌കൂളില്‍ തുടര്‍ പഠനം, യു എസിലെ കോര്‍ണല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി. എസ്സി ആര്‍ക്കിടെക്ട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം, ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.
പഠന നേരം സാധാരണക്കാരനായി സര്‍വ്വ ജോലികളും ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. അതില്‍ അദ്ദേഹം തൻറെ സമ്പദ് വ്യവസ്ഥയുടെ ആസ്തി നോക്കി അപമാനം തോന്നിയില്ലെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
അദ്ദേഹത്തിന്‍റെ മരണത്തില്‍ പലരും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രസിഡണ്ട് ദ്രൗപതി മുര്‍മു, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ എക്‌സില്‍ അനുശോചനം കുറിപ്പുകള്‍ രേഖപ്പെടുത്തി.
രാജ്യം 2000ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു, 2008ല്‍ പത്മ വിഭൂഷണും നല്‍കിയിട്ടുണ്ട്. 2023ല്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പദവിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.