വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന്‍റെ പൊന്‍പുലരിക്കായ് കാത്തിരിക്കുകയാണ് അമേരിക്ക. ഇതുവരെ നടന്ന പ്രചരണങ്ങള്‍ക്ക് സമാപ്തി കുറിച്ച് നാളെ അമേരിക്ക വിധിയെഴുതും. 538 ഇലക്ട്രല്‍ വോട്ടുകളില്‍ മാജിക്ക് നമ്പറായ 270 തൊടുന്നവര്‍ക്ക് വൈറ്റ്ഹൗസിലെത്താം. നിലവിലെ കണക്കനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് 219ും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് 226 ഇലക്ട്രല്‍ വോട്ടുകളുമാണുള്ളത്. ഭരണം ലഭിക്കാനായി കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും ആവശ്യമാണ്.
ഇതുവരെ പുറത്തു വന്ന സര്‍വ്വേ ഫലങ്ങളൊന്നും വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും പ്രവചിച്ചിട്ടില്ലെന്നതാണ് ഇരു പാര്‍ട്ടികളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. ന്യൂയോര്‍ക്ക് പോസറ്റ്, എം.ബി.സി, എം.എന്‍.എന്‍ തുടങ്ങിയ മാധ്യമങ്ങളുടെ ഫലങ്ങള്‍ ആര്‍ക്കും മുന്‍തൂക്കമുണ്ടായിരുന്നില്ല പക്ഷേ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ട്രംപിനും റോയിട്ടര്‍ കമലയ്ക്കും ചെറിയ രീതിയില്‍ വിജയ സാധ്യത കല്‍പ്പിക്കുന്നു.
ഇരുവരുടെയും നോട്ടം ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങളിലേക്കാണ്. 50 സംസ്ഥാനങ്ങളില്‍ ഏഴ് തൂക്കു സംസ്ഥാനങ്ങളിലെ വിധിയാണ് നിര്‍ണ്ണായകമാവുക. ഇതില്‍ കുറഞ്ഞത് കമലയ്ക്ക് മൂന്ന് സംസ്ഥാനവും ട്രംപിന് നാല് സംസ്ഥാനവും ഒപ്പം നില്‍ക്കണം. വിസ്കോന്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കാരലീന, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളാണ് നിര്‍ണ്ണായ തെരെഞ്ഞെടുപ്പിലെ ഫലം നിര്‍ണ്ണയിക്കുന്നത്. അത് കൊണ്ട് തന്നെ അവസാനഘട്ടത്തില്‍ കമല ശ്രദ്ധ കേന്ദ്രീകരിച്ചത് മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ട്രംപും ശക്തമായ പ്രചരണത്തിനുണ്ടായിരുന്നു.
ഏതായാലും ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇന്ത്യയ്ക്ക് തലവേദനയില്ലെന്നതാണ് മറ്റൊരു വസ്തുത. അത് കൊണ്ട് തന്നെ അമേരിക്കന്‍ തെരെഞ്ഞെടുപ്പിലെ വിധി നിര്‍ണ്ണയം ഇപ്രാവശ്യം ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല.