ഷാര്‍ജ: യു. എ. ഇയിലെ ആദ്യ ഖുര്‍ആന്‍ ചാനലിന് പ്രശംസയറിയിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അദ്ദേഹത്തോട് നേരിട്ടുള്ള ഇന്‍റർവ്യുയിലാണ് അദ്ദേഹം തന്‍റെ ആശംസയറിയിച്ചത്. ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പാരായണത്തിന്‍റെ നിയമ വശങ്ങള്‍ കരുതി ഓതാനും, ഖുര്‍ആന്‍ സൂക്തങ്ങള്‍ അവസാനിക്കാതെ ഷോകള്‍ നിറുത്തരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. സൂക്തങ്ങളുടെ അര്‍ത്ഥങ്ങള്‍ക്ക് കോട്ടം തട്ടുന്ന രൂപത്തിലുള്ള പാരായണം ഉണ്ടാവരുതെന്നും അദ്ദേഹം വിശദീകരിച്ചു.
ഷാര്‍ജ കല്‍ബയില്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്ത ഹാംഗിങ് ഗാര്‍ഡനിലേക്കുള്ള വാഹന ഗതാഗത സുഖമമാക്കാന്‍ വേണ്ടി പാര്‍ക്കിങ് സൗകര്യത്തിനായ് നാല് നില കെട്ടിടം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ജനപ്രവാഹം കാരണം കല്‍ബയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതിന് പരിഹാരമായാണ് 400 വാഹനങ്ങള്‍ക്ക് ഒരു സമയം പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രൂപത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.