വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്തുവെന്ന് ആരോപണം.
ഹരിയാന: ഹരിയാനയിലെ വോട്ടെണ്ണലിന്‍റെ ആദ്യസമയത്ത് ഏറെ മുന്നിലായിരുന്നിട്ടും മുഴുവന്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിട്ടും അവസാനം റിസള്‍ട്ട് മാറി മറിഞ്ഞതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി. അതേ ദിവസം തന്നെ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ആരോപിച്ചിരുന്നു. ഫലത്തിനെതിരെ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപ്പിച്ചു പരാതി നല്‍കി. മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭുപീന്ദര്‍ സിങ് ഹൂഡ, ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉദയ്ഭാന്‍ എ. ഐ. സി. സി. നേതാക്കളായ ജയറാം രമേഷ്, പവന്‍ രേഖ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ തുടങ്ങിയവരാണ് ന്യഡല്‍ഹിയിലെ തെരെഞ്ഞെടുപ്പ് ഓഫീസില്‍ ചെന്ന് പരാതി നല്‍കിയത്.
20 നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളിലാണ് ഹാക്കിങ് നടന്നതായി ആരോപിക്കപ്പെടുന്നത്. ഇതില്‍ 7 മണ്ഡലങ്ങളിലെ വിശദമായ രേഖകളടക്കമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിവരുന്ന 13 എണ്ണത്തിന്‍റെയും കൂടി അധികം വൈകാതെ സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഓരോ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരാതി സമര്‍പ്പച്ചിരിക്കുന്നത്.
ക്രമക്കേടിന്‍റെ പ്രധാന ആരോപണങ്ങളില്‍ ഒന്ന്, സാധാരണ 99 ശതമാനം ചാര്‍ജ് ഉണ്ടാവാറുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ ഹരിയാനയില്‍ അത് 70 മുതല്‍ 60 വരെ ഉണ്ടായിരുന്നുവെന്നുള്ളതാണ്. ഇതു തന്നെ വലിയൊരു ക്രമക്കേട് നടന്നുവെന്നതിന് തെളിവാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. വിശാലമായ അന്വേഷണം നടക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.