വാഷിങ്ടണ്‍: ന്യുയോര്‍ക്ക് സിറ്റി നിയുക്തമ മേയര്‍ സഹ്‌റാന്‍ മംദാനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ‘ഹംദാനി കുടിയേറ്റക്കാരനാണെന്നും അയാള്‍ യുഎസ് പൗരത്വം അര്‍ഹിക്കുന്നില്ലെന്നും പൗരത്വത്തെ കുറിച്ച് അന്വേഷിച്ച് അതിനെതിരെ നടപടി സ്വീകരിക്കുമെന്നും’ ട്രംപ് പറഞ്ഞു. അന്വേഷണം തുടങ്ങാന്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിനെ ചുമതലപ്പെടുത്തി. ടെന്നീസിലെ റിപ്പബ്ലിക്കന്‍ സെനറ്ററുടെ ആവശ്യ പ്രകാരമാണ് ഉത്തരവും അന്വേഷണവും.
കുടിയേറ്റക്കാര്‍ക്കെതിരെ നടപടി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് ട്രംപ് ഭരണ കൂടം. ന്യുയോര്‍ക്കിലെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടിക്കെതിരില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കി. നവംബര്‍ 4ന് നടക്കുന്ന ന്യുയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് 33കാരനായ സഹ്‌റാന്‍ മംദാനി.
ഉഗാണ്ട പൗരനാണ് അദ്ദേഹം. 1991 ഒക്ടോബര്‍ 18ന് ഉഗാണ്ടയിലാണ് ജനനം. പ്രശസ്ത ഇന്ത്യന്‍ ചലചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹ്‌മൂദ് മംദാനിയുടേയും മകനാണ് അദ്ദേഹം. ക്വീന്‍സില്‍ നിന്നുള്ള നിയമസഭാംഗവും കൂടിയാണ്. ഏഴ് വയസ്സുള്ളപ്പോള്‍ തന്നെ മാതാപിതാക്കളോടൊപ്പം അദ്ദേഹം ന്യുയോര്‍ക്കിലേക്ക് താമസം മാറുകയായിരുന്നു.
‘ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല, നമ്മുടെ സിറ്റിയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല, എന്നെ അറസ്റ്റ് ചെയ്യുന്നുവെന്ന് ട്രംപ് പറയുന്നു, കാരണമെന്താണെന്നറിയില്ലെന്നും’ അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവും നടക്കുന്നുണ്ട്. അദ്ദേഹം അധികാരത്തിലേറിയാല്‍ ന്യുയോര്‍ക്ക് സിറ്റിയിലെ ആദ്യ മുസ്ലിം മേയറെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തമാവും. നെതന്യാഹു ന്യുയോർക്ക് സിറ്റിയില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാധ്യമ ശ്രദ്ധയും കൂടി നേടിയ ആളാണ് ഹംദാനി.
ഡെമോക്രാറ്റിക് പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ നേരത്തെ വിജയിച്ച മംദാനി റാങ്ക്ഡ് ചോയ്‌സ് വോട്ടിങ്ങിലും മുന്നിലായി. രണ്ടാം ഘട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഗവര്‍ണറും കൂടിയായ ആന്‍ഡ്രൂ കൗമോയെക്കാള്‍ 12 ശതമാനം അധികം വോട്ട് രേഖപ്പെടുത്തിയാണ് അദ്ദേഹം മുന്‍തൂക്കം ഉറപ്പിച്ചത്. ഇസ്രയേലിന് പുറത്ത് ഏറ്റവും കൂടുതല്‍ ജൂതവംശജര്‍ ജീവിക്കുന്ന സിറ്റിയും കൂടിയാണ് ന്യൂയോര്‍ക്ക് സിറ്റി. അവിടെ സയണിസ്റ്റി അനുകൂലിയായ ആന്‍ഡ്ര്യൂ ക്വോമോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ സ്ഥാനത്തേക്കെത്തുന്നത് അത്ഭുതമാണ്. ജനത്തിന്‍റെ പത്ത് ശതമാനം വരുന്ന ജൂത വോട്ടുകള്‍ നേടി അനായാസം ജയിക്കുമെന്ന വിശ്വാസത്തിലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ആന്‍ഡ്ര്യു ക്വോമോ.