ഹൈദരാബാദ്: പ്രതീക്ഷയുടെ അവസാന നിമിഷം വരെ കേരള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്നു.2024 വിടപറയാനിരിക്കുന്ന അവസാന മുഹൂര്‍ത്തത്തില്‍ ഓര്‍ക്കാന്‍ ഒരു സുന്ദര നിമിഷം സമ്മാനിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷേ ഇഞ്ചുറി ടൈമിന്‍റെ അവസാനത്തില്‍ റോബി ഹന്‍സ്ദയുടെ കാലില്‍ നിന്ന് പിറന്ന് ഗോള്‍ എല്ലാ പ്രതീക്ഷികളും കെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബംഗാള്‍ ഇഞ്ചുറി ടൈമിലെ ഏക പക്ഷീയ ഗോളിന് വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടി.
ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജി എം സി ബാലയോഗി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍. രണ്ട് പകുതികളും ഗോള്‍ പിറക്കാതെ എക്സ് ട്രാ ടൈമിലേക്ക് കാത്തു നിന്ന കേരളത്തിന് അവസാന നിമിഷത്തിലായിരുന്നു പാളിയത്. ബംഗാളിന്‍റെ 33ാം കിരീടമായിരുന്നു ഇന്ന് സ്വന്തമാക്കിയത്. കേരളത്തിന്‍റെ ഫൈനലിലെ ഒമ്പതാം തോല്‍വിയും കൂടിയായിരുന്നു ഇത്. പക്ഷേ അവസാന രണ്ട് പ്രാവശ്യം കേരളം ജേതാക്കളായിരുന്നപ്പോള്‍ ഫൈനലിലെ എതിരാളികള്‍ ബംഗാളായിരുന്നു.
ബംഗാളിന് വേണ്ടി ഒമ്പതാം നമ്പര്‍ താരം റോബി ഹന്‍സ്ദയാണ് ഗോള് സ്‌കോര്‍ ചെയ്തത്. 6 മിനുറ്റ് ഇഞ്ചുറി ടൈമായി ലഭിച്ച മത്സരത്തില്‍ 92ാം മിനുറ്റിലായിരുന്നുഅദ്ദേഹത്തിന്‍റെ ഗോള്‍. സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഈ ഈര്‍ഷത്തെ ടോപ് സ്‌കോററുമാണ് അദ്ദേഹം.