ശക്തമായ ശൈത്യത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു.
ഗാസ: മൃഗീയ്യതയുടെ നേര്‍സാക്ഷ്യമാണ് ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എന്ത് പേരിട്ട് വിളിച്ചാലും കാണാനോ കേള്‍ക്കാനോ സഹിക്കാനാവാത്ത അനുഭവങ്ങള്‍. ഇത് ചെയ്യുന്നവനേയും അനുഭവിക്കുന്നനേയും മനുഷ്യനെന്ന് വിളിക്കുന്നതാണ് മനുഷ്യരുടെ ഗതികേട്.
ഇന്നലെ അവര്‍ അവസാന ആശുപത്രിയും നശിപ്പിച്ചു. വടക്കന്‍ ഗാസയിലുള്ള കമാല്‍ അദ്‌വാന്‍ ആശുപത്രിയാണ് ഇസ്രയേല്‍ തീയിട്ടത്. നഴ്‌സുമാരെ വസ്ത്രമഴിപ്പിച്ച് 12 മണിക്കൂറോളം പ്രാഥമിക ആവശ്യം പോലും നിര്‍വ്വഹിക്കാനാവാതെ നിര്‍ത്തിയെന്ന് അനുഭവത്തിനരയായ ഇസ്മായില്‍ അല്‍ ഖൗലത് പറഞ്ഞു. രോഗികളെയൊക്കെ അവിടെ നിന്ന് മോചിപ്പിച്ചു കൊണ്ട് പോയി. സര്‍ജറി നടത്തുന്ന വിഭാഗത്തിന് അവര്‍ തീയിട്ടു. ആശുപത്രി ബെഡുകളില്‍ കിടന്നവരോടും അവര്‍ ക്രൂരത കാട്ടി.
ആശുപത്രി ഡയറക്ടര്‍ അടക്കം എല്ലാവരേയും കൂട്ടി അല്‍ ഫരീഖ് സ്‌ക്വയറിലേക്ക് കൊണ്ട് പോയി. ”ഞങ്ങളുടെ കണ്ണുകള്‍ മൂടിയിരുന്നു, ചിലരുടെ മുഖത്തേക്ക് അവര്‍ തുപ്പി.” അനുഭവത്തിന് സാക്ഷിയായ മറ്റൊരു ജീവനക്കാരി ഷൊററൂഖ് അല്‍ റന്‍തീസി പറഞ്ഞു.
ഇതിനിടെ ഫലസ്തീനില്‍ കാലാവസ്ഥ അതിന്‍റെ കൊടും ശൈത്യത്തിലേക്ക് നീങ്ങി. കടുത്ത തണുപ്പ് കാരണം മൂന്ന് ചെറിയ കുഞ്ഞുങ്ങള്‍ മരണപ്പെട്ടു.നോര്‍വ്വേ അടക്കം പല രാജ്യങ്ങളും ഇസ്രായേലിന്‍റെ ഈ ആക്രമത്തെ അപലപിച്ചു.