തളിപ്പറമ്പ്: വളക്കയില്‍ ഇന്നലെയുണ്ടായ സ്‌കൂള്‍ ബസ്സപകടത്തില്‍ നോവായി മാറിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി നേദ്യയുടെ മരണം. ബസ്സിലുണ്ടായിരുന്ന മറ്റു 15 വിദ്യാര്‍ത്ഥികള്‍ക്ക് പിരക്കേറ്റിറ്റുണ്ട്. ചിലരുടെ നില ഗുരുതരമായി തന്നെ തുടരുന്നു.. ഇതിനിടെ മരണ സംഘ്യ രണ്ടായെന്നും വാർത്തവന്നിരുന്നു. ബസ്സിനകത്ത് 18 വിദ്യാര്‍ത്ഥികളും ഡ്രൈവറും ആയയുമായിരുന്നു ഉണ്ടായിരുന്നത്.
കണ്ണൂർ ജില്ലയിലെ കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്‍റെ ബസ്സായിരുന്നു അപകത്തില്‍ പെട്ടത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന ബസ്സ് വളക്കൈ പാലത്തിനടുത്ത ഇറക്കത്തില്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലിനിടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യത്തില്‍ നിന്ന് ബസ്സ് മൂന്ന് പ്രാവശ്യം മറിയുന്നത് കാണാമായിരുന്നു.
മരണപ്പെട്ട നേവ്യയുടെ സീറ്റ് ഡ്രൈവറുടെ തൊട്ടടുത്തായതിനാല്‍ ബസ്സ് മറിഞ്ഞയുടനെ വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിക്കുകയും ബസ്സ് അവളുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ ബസ്സിനടിയില്‍ നിന്ന് കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അവിടെയുള്ള വളവ് ശാസ്ത്രീയമല്ലാത്തതാണെന്നും ആരോപണമുണ്ട്.
അതേ സമയം ഡ്രൈവര്‍ യാത്രക്കിടെ ഫോണില്‍ കളിക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കണ്ടെത്തലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അയാളുടെ വാട്ട്‌സപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റായ സമയവും സിസിടിവ ദൃശ്യ സമയവും ഒരു പോലെയായതാണ് ഡ്രൈവറിന് വിനയായത്. സാരമല്ലാത്ത പരിക്കുള്ള ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഡ്രൈവർ നിസാമുദ്ദീന്‍ അത് നിഷേധിക്കുകയും നേരത്തെ പോസ്റ്റിയ സ്റ്റാറ്റസ് നെറ്റ് കാരണം വൈകി അപ്പ്‌ലോഡായതാവാം എന്നും അദ്ദേഹം പറഞ്ഞു. അമിത വേഗതയും ഡ്രൈവറുടെ വീഴ്ച്ചയുമാണ് അപകടത്തിന് കാരണമെന്ന് ബസ് പരിശോധിച്ച് ശേഷം മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ വാഹനത്തിന്‍റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് അവസാനിച്ചുവെന്നും അവര്‍ അറിയിച്ചു.
മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഭൗതീക ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.