ബാങ്കോക്ക്: ഇന്നലെ ലോകം അത്ഭുതത്തോടെ ഒരു വിധിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്ത് നിന്നും ഒരാളെ നീക്കം ചെയ്തു. തായാലന്‍ഡില്‍ നിന്നാണ് ഈ അഭൂതപൂര്‍വ്വമായ ന്യൂസ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ അങ്കിളെന്ന് വിളിച്ചതാണ് തായലന്‍ഡ് പ്രധാനമന്ത്രിക്ക് വിനയായത്. കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനൊടുവില്‍ ഭരണഘടനാ കോടതി പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ പുറത്താക്കി. തായ്‌ലാന്‍ഡിന്‍റെ ഏറ്റവു പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ഷിനവത്ര.
തായ്‌ലന്‍ഡിന് ഈ വിധി പുതുമയുള്ളതല്ല, മറിച്ച് 2008 ന് ശേഷം ഭരണഘടനാ കോടതി പറത്താക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ഷിനവത്ര. കംബോഡിയന്‍ നേതാവിനെ അമ്മാവന്‍ (അങ്കിള്‍) എന്ന് വിളിക്കുന്ന ഫോണ്‍കോള്‍ റെക്കോര്‍ഡ് ഹുന്‍ സെന്ന് പുറത്ത് വിട്ടതോടെയാണ് വിവാദത്തിന് വഴിയായത്. അതൊടൊപ്പം മുതിര്‍ന്ന സൈനിക കമാന്‍ഡറെ എതിരാളി എന്നു വിശേഷിപ്പിച്ചതും ഏറെ വിനയായി. ഇതോടെ കോടതി രൂക്ഷമായ ഭാഷയിലാണ് അവരെ വിമർശിച്ചത്.
ഒരു പ്രധാനമന്ത്രി തന്‍റെ രാജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും സ്ഥാനത്തിന് ആവശ്യമായ ധാര്‍മ്മികതയില്ലെന്നും കോടിത ചൂണ്ടിക്കാട്ടി. കംബോഡിയയും തായ്‌ലാന്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതും അവര്‍ക്കെതിരെയുള്ള വിധി പ്രതികൂലമാവാന്‍ മറ്റൊരു കാരണമായി.
‘രാജ്യതാത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും രാഷ്ട്രീയ ഐക്യത്തിന് മുന്‍ഗണന നല്‍കിയെന്നും അതിന് വേണ്ടി ജനത്തോട് ആഹ്വാനം ചെയ്‌തെന്നും ഷിനവത്ര വിധി ന്യായത്തിന് ശേഷം പത്ര സമ്മേളനത്തില്‍ മറുപടി പറഞ്ഞു.