ജിദ്ദ: ഇറാനും- അമേരിക്കയും തമ്മിലുള്ള യുദ്ധവും മദ്ധ്യേഷയിലെ സംഘര്‍ഷവും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയില്‍ പുതിയ കരാറില്‍ ഒപ്പു വെച്ചിരിക്കുകയാണ് സൗദിയും തുര്‍ക്കിയും പാക്കിസ്ഥാനും. മക്ക പ്രതിരോധ കരാറിലാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി ഒപ്പുവെച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സൈനീക സഹകരണം ശക്തിയാവുന്നതിന് വേണ്ടിയും ഏകോപനത്തിന് വേണ്ടിയുമാണ് കരാറെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദീ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫും തുര്‍ക്കിയേ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഖാനുമാണ് മക്കയില്‍ നടന്ന ചടങ്ങില്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്
മൂന്ന് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കൂട്ടായി പ്രതിരോധിക്കുമെന്നും ഇവയില്‍ ഏതെങ്കിലു ആക്രമിക്കപ്പെട്ടാല്‍ മൂന്ന് രാജ്യങ്ങളെ ആക്രമിച്ചത് പോലെയാണെന്നും അത് കൊണ്ട് മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയെന്നതുമാണ് കരാര്‍ കൊണ്ട് ലക്ഷീകരിക്കുന്നതെന്ന് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചു. അതേ സമയം ഓരോ രാജ്യത്തിനം വ്യക്തിപരമായുള്ള ബാധ്യതകളൊന്നും കരാറില്‍ വ്യക്തമാക്കുന്നില്ല.
കാലങ്ങളായി തുര്‍ക്കിയും പാക്കിസ്ഥാനും സൗദിക്ക് സൈനീകമായും മറ്റുമായി പരിശീലനവും സഹായവും നല്‍കുന്നുണ്ട്. പക്ഷേ ഔദ്യോഗികമായ കരാറുകളോ ഒപ്പുവെക്കലുകളോ ഇതിന് മുമ്പുള്ളതായി വ്യക്തമല്ല.