ബൊഗോട്ട: കൊളംബിയയെ പിടിച്ചു കുലുക്കി അതിതീവ്ര ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തപ്പെട്ട ഭൂചലനത്തില്‍ കൊളംബിയ മാത്രമല്ല അയല്‍ രാജ്യങ്ങളായ ഇക്വഡോറും വെനസ്വേലയും നടുങ്ങിയിട്ടുണ്ട്. നിലവില്‍ 77 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഇനിയും കൂടിയേക്കാം. അപകടം നടന്നയുടനെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് കൊളംബിയന്‍ സര്‍ക്കാര്‍
കൊളംബിയന്‍ തലസ്ഥാന നഗരി ബൊഗോട്ടയില്‍ നിന്ന് ഏകദേസം 400 കിലോമീറ്റര്‍ പടിഞ്ഞാര്‍ മാറി നിലകൊള്ളുന്ന ചോക്കോ മേഖലയല്‍ സാന്‍ ജോസ് ഡെല്‍ പാല്‍മറെന്ന സ്ഥലമാണ് ഭൂചലനത്തിന്‍റെ ഉറവിടമെന്ന് കരുതപ്പെടുന്നത്. ഏകദേശം ഭൂമിയില്‍ നിന്ന് 107 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടന്നയുടനെ ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. ചര്‍ച്ചുകളുള്‍പ്പടെ പല കെട്ടിടങ്ങളും തകരുന്ന കാഴ്ച്ച സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിലെ നാശഷ്ടത്തെ കുറിച്ചും മരണ സംഖ്യയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.
കഴിഞ്ഞ ജൂണ്‍ അവസാനത്തിലായിരുന്നു വെനസ്വേലയില്‍ അതിതീവ്ര ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 5000 മുകളില്‍ പേര്‍ മരണപ്പെടുകയും നൂറു കണക്കിന് കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത ഭൂകമ്പം സംഭവിച്ചത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്.