അജ്മാന്‍: സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് തന്നെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച നഗരമാണ് അജ്മാന്‍. അജ്മാനില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് അജ്മാന്‍ മന്ത്രാലയം. അതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചിട്ടുണ്ട്. ഔദ്യോഗികമായി എല്ലാ സ്‌കൂളുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം അയച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അതിക്രമം, അടിപിടി, മാനസീക പീഡനം, അവഗണന, ദൂഷ്യ പെരുമാറ്റം എന്നിവയ്‌ക്കെതിരെയാണ് നടപടി കൈകൊള്ളാന്‍ ഉത്തരവായിട്ടുള്ളത്.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കലാണ് ഇത് കൊണ്ട് ലക്ഷീകരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിദ്യാലയങ്ങളിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പോളിസിയുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്.
ഇത് നടപ്പിലാക്കാന്‍ പരിശീലനം നേടിയ പരിചയ സമ്പത്തുള്ള ഒരു പ്രൊട്ടക്ഷന്‍ ഓഫീസറെ എല്ലാ സ്‌കൂളുകളിലും നിയമിക്കണം. ഇതോടൊപ്പം മുഴുവന്‍ സ്റ്റാഫുകള്‍ക്കും വിദ്യാര്‍ത്ഥി അവകശാങ്ങങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും പ്രത്യേക വര്‍ക്കഷോപ്പും വെക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
മേല്‍പ്പറയപ്പെട്ട സുരക്ഷയില്‍ ഭംഗം വരുത്തിയാല്‍ സ്‌കൂളിനെതിരെയും വ്യക്തികള്‍ക്കെതിരെയും നിയമനടപടി കൈകൊള്ളും. സ്‌കൂളുകള്‍ക്ക് പിഴ ഈടാക്കും, ലൈസന്‍സ് റദ്ദാക്കും, നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിനെതിരെ അച്ചടക്ക നടപടികള്‍ കൈകൊള്ളും തുടങ്ങിയവയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്ന നടപടികള്‍.