പുതിയ സുരക്ഷാ മേധാവിയെ പ്രഖ്യാപിച്ച് ഇറാന്‍
മനാമ: ബഹറൈന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ യുഎഇ സായുധ സേനയിലെ സിവിലിയന്‍ കോണ്‍ട്രക്ടര്‍ക്ക് മീരവൃത്യ. ഇന്ന് രാവിലെയായിരുന്നു ബഹറൈന് നേരെ ഇറാനിയിന്‍ മിസൈലാക്രമണമുണ്ടായത്. മൊറോക്കന്‍ സ്വദേശിയാണ് മരണപ്പെട്ടത്. യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് സൈനികര്‍ക്ക് പരിക്കുള്ളതായും ബഹറൈന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു
ആക്രമണത്തെ തുടര്‍ന്ന് ബഹറൈന്‍ രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബഹറൈനിലുള്ള യുഎഇ സൈനികര്‍ക്കുള്ള സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ ബഹറൈനിലെ യുഎഇ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തന്നെയാവാം ആക്രമണമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ മന്ത്രാലയം. മരിച്ച ജവാന്‍റെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അധികൃതര്‍ പ്രാര്‍ത്ഥിച്ചു.
ഇറാന്‍റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ മരണത്തിന് ശേഷം പുതിയ സുരക്ഷാ മേധാവിയെ പ്രഖ്യാപിച്ചു. മുഹമ്മദ് ബാെഗര്‍ സൊല്‍ഖദര്‍ ആണ് പുതിയ സുരക്ഷാ മേധാവിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ മുന്‍ കമാന്‍ഡറായിരുന്നു നിലവില്‍ നിയമതിനായ മുഹമ്മദ് ബാഗെര്‍ സോല്‍ഖദര്‍.
