ദുബായ്: നിലവില്‍ മധ്യേഷ്യയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍ ചിലര്‍ പുറത്തുവിടുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ താക്കീത് നല്കി യുഎഇ. ദുബായിലെ ഒറാക്കള്‍ ഡാറ്റാ സെന്ററിന് നേരെ ഇറാനിയന്‍ മിസൈലാക്രമണം നടന്നുവെന്ന് ഐആര്‍ജിസി പറഞ്ഞതായി ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായുള്ള വാർത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരാക്രമണം ദുബായിലുണ്ടായിട്ടില്ലെന്നും ഇത് തീര്‍ത്തും വാസ്തവാ വിരുദ്ധമാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു
എക്സില്‍ ദുബായ് മീഡിയ ഓഫീസാണ് ആക്രമണ വാര്‍ത്ത നിരാകരച്ച് പോസ്റ്റിട്ടിരിക്കുന്നത്. അ്ത വ്യാജ വാര്‍ത്തയാണെന്നും അതിന് അടിസ്ഥാനമില്ലെന്നും അവര്‍ വ്യക്തമായി പ്രസ്താവിച്ചു.
നിലവില്‍ രാജ്യത്തും അയല്‍ രാജ്യങ്ങളിലും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തുന്നതിനെതിരില് യുഎഇ ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്കി. രാജ്യത്തെ ഒഫീഷ്യല്‍ വാര്‍ത്തകളില്‍ നിന്ന് മാത്രം കാര്യങ്ങള്‍ അറിയാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇറാന് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ഇറാന് നേതാക്കളെ ആക്രമിച്ചതിന് പ്രതികാരമായി യുഎസ് ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയാണ് പുതിയ അഭ്യൂഹങ്ങള്‍ വ്യാപിക്കാന്‍ കാരണമായിരിക്കുന്നത്.