കാഠ്മണ്ഡു: ചുറ്റുവട്ടത്ത് അതിശക്തമായി കുത്തിയൊലിക്കുന്ന വെള്ളം. കരകവിഞ്ഞൊഴുകുന്ന നദി രാക്ഷസിയെ പോലെ അഴിഞ്ഞാടുന്ന രംഗം. വെള്ളത്തിന്‍റെ അതിശക്തമായ അടികള്‍ ചുമരുകളെ ശക്തിയായി പതിക്കുന്നു. എല്ലാം കണ്‍മുന്നില്‍ നോക്കിക്കാണുന്നു. വീടിന്‍റെ മുകളിലിരുന്ന് അതി ഭീകരമായ കാഴ്ച്ച കാണുന്ന ഒരു കുടുംബത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ഏറെ അത്ഭുതത്തോടെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷയര്‍ ചെയ്യപ്പെടുന്നത്. ഈ വീട് മാത്രം ഇത്രയും അതിശക്തമായ ഒഴുക്കില്‍ എങ്ങനെ ബാക്കിയായി എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
പച്ച നിറമുള്ള ഇരു നില വീടാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വീട്ടുകാര്‍ എല്ലാം നോക്കിക്കാണുന്നു. ഭീതിയോടെ മൂന്നു പേര്‍ ബല്‍ക്കണിയില്‍ ഇറങ്ങി നില്‍ക്കുന്നതും പ്രചരണ വീഡിയോയില്‍ കാണാം. ചുവന്ന തുണിയയുര്‍ത്തി രക്ഷയ്ക്കായ് അപേക്ഷിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇവരെ പിന്നീട് രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേപ്പാള്‍ അധികൃതര്‍ അറിയിച്ചുണ്ട്.
രണ്ട് ദിവസം മുമ്പ് നടന്ന പ്രളയത്തില്‍ 2000ത്തിന് മുകളില്‍ ആളുകളാണ് കാണാതായിട്ടുള്ളത്. പുറത്ത് വിട്ട കണക്കനുസരിച്ച് 500ന് മുകളില്‍ പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്. കാണാതായവരില്‍ 300 പേര്‍ ഇന്ത്യക്കാരാണ്. 550ന് മുകളില്‍ വിദേശികളും ഇവരില്‍ പെടുന്നു.