ഇന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാറിനും ഉത്തര്‍പ്രദേശിനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു
ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാള്‍ പ്രധാനമന്ത്രിയെ വിളിച്ച് അനുശോചനം അറിയിച്ചു
മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
കാഠ്മണ്ഡു: നിമിഷങ്ങള്‍ കൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്. കുത്തൊലിച്ച് പാഞ്ഞെത്തിയ വെള്ളം തകര്‍ത്തത് ജീവനുകളും സ്വപ്‌നങ്ങളും കൂടാരങ്ങളുമൊക്കെയാണ്. നേപ്പാളില്‍ നിന്നുള്ള മലവെള്ളപ്പാച്ചില്‍ വിതച്ച ദുരന്തങ്ങളുടെ കാഴ്ച്ച ആരെയും കണ്ണീരിലാഴ്ത്തും. അതി ഭീകരവും അതി തീവ്രവുമായിരുന്നു ആ രംഗങ്ങള്‍. നെടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
രാവിലെ 9 മണിയോടെയായിരുന്നു ഭോട്ടെ കോശി നദിയിലേക്ക് അതിശക്തമായ കുത്തൊഴുക്കുണ്ടായത്. കരകവിഞ്ഞൊഴുകിയ നദി തൊട്ടടുത്തുള്ള മൂന്ന് ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞാണ് ഒഴികിയൊലിച്ചത്. ഇതോടൊപ്പം മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. എല്ലാം കൂടി നേരെ കുത്തിയൊലിച്ചത് രസുവ ജില്ലയിലേക്കായിരുന്നു. അവിടെയും കനത്ത നാശം വിതച്ചു.
നിലവില്‍ കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് 100 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 80 പേരുടെ ഭൗതീക ശരീരം കിട്ടിയതായി ചൈന ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 400ന് മുകളില്‍ പേരെയാണ് ഇതുവരെ കാണാതായതായ് റിപ്പോർട്ടുള്ളത്. ഇതില്‍ 130ന് മുകളില്‍ ഇന്ത്യക്കാരാണ്. രസുവ ജില്ലയിലെ 26 പോലീസുകാരെ കാണാതായിട്ടുണ്ട്. 30ന് മുകളിലുള്ള കേരള സന്ദര്‍ശകര്‍ സുരക്ഷിതരമാണെന്നാണ് നേപ്പാളില്‍ നിന്നുള്ള ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്ത് വിട്ടിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനം തുടരുന്നുണ്ട്. ദുരന്ത ഭാഗത്ത് ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനാംഗങ്ങളും വിന്യസിച്ചിട്ടുണ്ട്. ചൈന 500ന് മുകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇനിയും മരണ സംഖ്യ കൂടിയേക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണില്‍ സംസാരിച്ചു എല്ലാ സഹായ വാഗ്ദാനങ്ങളും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനങ്ങള്‍ എന്നും കൂടെയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നേപ്പാളിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്‍ക്ക് കേടുപാട് പറ്റിയതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലേക്കുള്ള എല്ലാ ദേശീയ പാതകളും മുന്‍കരുതലായി അടച്ചിട്ടുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാറിനും ഉത്തര്‍ പ്രദേശിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.