മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണം കവരാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നേപ്പാള്‍: പ്രളയം ദുരിതം വിതച്ച നേപ്പാളില്‍ സഹായത്തിന്‍റെ വലിയൊരു പ്രഖ്യാപനം നടത്തി യുഎഇ. 10 മില്ല്യാന്‍ ഡോളറിന്‍റെ അടിയന്തിര ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ 500ന് മുകളില്‍ പേരാണ് ഇത് വരെ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആയിരത്തിന് മുകളില്‍ പേര്‍ ഇപ്പോഴും കാണാമറയത്താണ്. രക്ഷാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കാണാതായവരില്‍ 150ഓളം ഇന്ത്യക്കാരുമുണ്ട്.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നേരിട്ടാണ് അടിയന്തിര ധന സഹായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വൈകാതെ തന്നെ ധനസഹായം നേപ്പാളിലെത്തും. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പ്രളയം ബാധിച്ച എല്ലാവര്‍ക്കും സഹായമെത്തണമെന്നാണ് യുഎഇ ലക്ഷീകരിക്കുന്നത്.
അതേ സമയം ഇന്നലെ പ്രളയം നടന്നത് മുതല്‍ വിവരമില്ലാതിരുന്ന നാല്‍പതോളം മലയാളി സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായി ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ സുരക്ഷിതരാണെന്നും അവരുമായി ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നുണ്ടെന്നും എംബസി അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വൈദ്യതി തടസ്സമൊക്കെയുള്ളതിനാല്‍ അവരുടെ യഥാർത്ഥ ലൊക്കേഷന്‍ കണ്ടെത്താന്‍ നേരിയ ബുദ്ധിമുട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ നിന്നുള്ള 36 പേരുള്ള സംഘവും ഇവരിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മിന്നല്‍ പ്രളയത്തില്‍ ജീവഹാനി സംഭവിച്ച മൃതദേഹത്തില്‍ നിന്നും സ്വര്‍ണ്ണം കവരാന്‍ ശ്രമിച്ച രണ്ട് പേരെ നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭേതോകോശി നദിയിലുണ്ടായ പ്രളയത്തില്‍ ഒഴുകിയൊലിച്ച മൃതദേഹത്തില്‍ നിന്നാണ് ചിത്വാന്‍ സ്വദേശികളായ മദന്‍ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവര്‍ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഭരത്പൂര്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹത്തോട് അനാദരവ് കാട്ടിയ ഈ പ്രവര്‍ത്തനം അത്യന്തം മനുഷ്യത്വ രഹിതമാണെന്നും പോലീസ് അറിയിച്ചു.