ബ്യൂണസ് അയേഴ്‌സ്: രാജ്യാന്തര ജേഴ്‌സിയില്‍ ഇനി ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുണ്ടാവില്ല. ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു. വൈകാരിക കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്‍റെ രാജ്യാന്തര ഫുട്‌ബോള്‍ കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇത് ഏറെ വേദനിപ്പിക്കുന്ന കുറിപ്പാണെന്നും ഇനി താന്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി ബൂട്ടണിയില്ലെന്നും അദ്ദേഹം തന്‍റെ വൈകാരിക കുറിപ്പില്‍ അറിയിച്ചു
തീരുമാനമെടുക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് മനസ്സിലാക്കുന്നു. ലോകകപ്പ് ഫൈനലിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് കുറിപ്പെഴുതിയത്. പിന്നാലെയുണ്ടായ പിതാവിന്‍റെ മരണത്തോടെ ഞാന്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം കുറിപ്പില്‍ വിശദീകരിച്ചു
2016ലെ കോപ്പ അമേരിക്ക ഫൈനലിന് ശേഷം അദ്ദേഹം തന്‍റെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചതായ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. മെസ്സിയുടെ രണ്ടാം വരവ് അര്‍ജന്‍റീനയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
മെസ്സിയുടെ രാജ്യാന്തര കരിയര്‍
207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളും 68 അസി്‌സ്റ്റുകളും സ്വന്തമാക്കി.
2022ല്‍ നായകനായി ഖത്തര്‍ ലോകകപ്പ് കിരീടം
2026 ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിച്ചു
2021, 2024 കോപ്പ അമേരിക്ക കിരീടങ്ങള്‍ നേടി
2008 ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടം