കാഠ്മണ്ഡു: പ്രളയം വന്ന് ആയിരങ്ങളുടെ ജീവനെടുത്ത നേപ്പാളില്‍ നിന്നും ദിനം പ്രതി ഓരോ കഥകളാണ് പുറത്തു വരുന്നത്. രണ്ട് ദിവസം മണ്ണിനടയില്‍ കിടന്ന് അത്ഭുതകരമായി ജീവന്‍ രക്ഷപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ കേട്ടിരുന്നു. ഇപ്പോഴിതാ ചരിത്രത്തില്‍ ധീരനായ ഒരു സൂപ്പര്‍ ഹീറോയുടെ കഥ പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍ ഹീറോ എന്ന് അദ്ദേഹത്തെ വിളിച്ചിരിക്കുന്നത് നുവാക്കോട്ട് ജീല്ലയിലെ ജനങ്ങളാണ്. 1643 വിദ്യാര്‍ത്ഥികളെയാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നേപ്പാളിലെ തൃഭൂവന്‍ തൃശൂലി സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ രാജേന്ദ്ര ദവാഡിയാണ് കഥയിലെ ഹീറോ.
‘രാവിലെയാണ് 6 മൈല്‍ ദൂരത്തുള്ള ഒരു സുഹൃത്തില്‍ നിന്ന് ഒരു സന്ദേശം വന്നത്. ഒരു ഗ്രാമം മുഴുവനും നദിയെടുത്തു, അവിടെ നിന്ന് രക്ഷപ്പെട്ടോളൂ. പക്ഷേ സന്ദേശം അത്ര കാര്യമാക്കിയിരുന്നില്ല കാരണം സ്‌കൂള്‍ നിലനില്‍ക്കുന്നത് നദിയില്‍ നിന്ന് 60 മീറ്റര്‍ ഉയരത്തിലായത് കൊണ്ട്. ആ സമയം തൃശൂലി താഴ്‌വരയിലെ മൂന്ന് നില കെട്ടിത്തിനകത്ത് പഠിച്ച് കൊണ്ടിരിക്കുന്നത് 1643 വിദ്യാര്‍ത്ഥികളാണ്. കോസി നദിയിലൂടെയുള്ള വെള്ളം ചെളിയായ് പരിണമിച്ച് അതിവേഗം താഴ്വരയിലേക്ക് ശക്തിയായ് ഒഴുകി കൊണ്ടിരിക്കുകയായിരുന്നു.
ഉടനെ മറ്റൊരു രക്ഷിതാവിന്‍റെ സന്ദേശവും കൂടി എനിക്ക് വന്നു. നദിയിലെ വെള്ളം അതിശക്തമായി ഉയരുന്നു. അപകടം മണുത്ത അടുത്ത നിമിഷം തന്നെ അദ്ദേഹം ബെല്ലടിച്ചു വിദ്യാര്‍ത്ഥികളോട് ക്ലാസ് മുറിയില്‍ നിന്ന് ഒഴിയാന്‍ പറഞ്ഞു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ വിളിച്ച് ബസ്സുകള്‍ തിരിച്ച് പോകാന്‍ നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളെയും കൂട്ടി ഞാന്‍ അടുത്തുള്ള കുന്നിന്‍ മുകളിലേക്കായിരുന്നു ചെന്നത്. ശ്രമത്തിനിടെ ഒരു കുട്ടിക്ക് അറ്റാക്ക് വന്നു. അവനെ നേരെ മോട്ടര്‍ ബൈക്കില്‍ കുന്നിന്‍ മുകളിലേക്കെത്തിച്ചു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളൊക്കെ പിന്നിലൂടെ കുന്നിന്‍ മുകളിലേക്കും കയറി. പിന്നാലെ ഞാനും കൂടി ബോധി വൃക്ഷച്ചുവട്ടില്‍ അഭയം തേടി. അടുത്ത നിമിഷം അതിശക്തമായ വെള്ളമൊഴുക്കില്‍ സ്‌കൂള്‍ കെട്ടിടം പാടെ നിലം പതിച്ചു’. ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ഇത് വിശദീകരിച്ചത്.
1643 പേരുടെ ജീവന്‍ രക്ഷിക്കാനായ സന്തോഷത്തിലാണ് രാജേന്ദ്ര ദവാഡിയെങ്കിലും കൂടെയുള്ള ചരിത്ര അദ്ധ്യാപകന്‍ സാന്റോസ് പരിയാറും കാവല്‍ക്കാരന്‍ സുല്‍താന്‍ ലാമയുടെയും ജീവന്‍ രക്ഷിക്കാനാവത്ത് സങ്കടമുണ്ട്. പ്രഭാത ഭക്ഷണം തയ്യാറാക്കുകയായിരുന്നു സാന്റോസും സ്‌കൂള്‍ വാതിലടക്കാന്‍ പോയതായിരുന്നു സുല്‍താന്‍ ലാമ
ഇതുവരെ 750ലേറെ പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 2500 പേരെ ഇനിയും കാണാമറയത്താണ്. 1000ത്തോളം വിദേശികള്‍ ഇതില്‍ പെടുന്നു. 500നടുത്ത് ഇന്ത്യക്കാരും ദുരന്തത്തില്‍ അകപ്പെട്ടിരുന്നു.