ന്യൂഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു. സമരം രാജ്യ വ്യാപകമാക്കാനുള്ള ശ്രമമാണ് സിജെപിയും വിദ്യാര്‍ത്ഥി സംഘടനകളും. യൂത്ത് കോണ്‍ഗ്രസും സിപിഎമ്മും എഎപിയും ശിവസേനയും സംയുക്തമായി പല സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം ശക്തമായി പക്ഷേ സമരക്കാന്‍ സമര രംഗത്ത് നിന്നും പിന്മാറിയില്ല.
മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെും മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേന തലവന്‍ രാജ് താക്കറെയും നേതൃത്വം നല്കി. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ മണിക്കൂറുകളോളം റോഡുകള്‍ അടഞ്ഞു കിടന്നു. ബലമായി പോലീസ് പ്രതിഷേധക്കാരെ ബസില്‍ കയറ്റി. പക്ഷേ ചില്ല് തകര്‍ത്തും എമര്‍ജന്‍സി വാതില്‍ തകര്‍ത്തും സമരക്കാര്‍ പുറത്തിറങ്ങി.
സമരത്തിന് നേതൃത്വം നല്കുന്ന ഐസ ദേശീയ അദ്ധ്യക്ഷ നേഹ ബോറയെ ബലമായി കാറില്‍ കയറ്റികൊണ്ട് പോകാന്‍ ശ്രമിച്ച പോലീസിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് കാരണമായി. വന്‍ പോലീസ് സന്നാഹത്തോടെ കാര്‍ സമര സ്ഥലത്ത് നിന്നും നീക്കി നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനില്‍ എത്തി അദ്ദേഹത്തെ വിട്ടയച്ചു.
ജന്തര്‍മന്തര്‍ അടച്ചു പൂട്ടിയതോടെ ഇന്ത്യ ഗേറ്റിന് പരിസരത്തായിരുന്നു പ്രതിഷേധക്കാര്‍ സംഗമിച്ചത്. എഎപി സംസ്ഥാന കണ്‍വീനര്‍ സൗരഭ് ഭരദ്വാജും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഒക്ടബോര്‍ 10ന് സിജെപി ജന്തര്‍മന്തറിലേക്ക് ശക്തമായ മാര്‍ച്ച് നടത്താന്‍ ശ്രമമുണ്ട്. വഴിയില്‍ പോലീസ് തടഞ്ഞാല്‍ തടഞ്ഞ സ്ഥലത്തായിരിക്കും പ്രതിഷേധമെന്ന് സിജെപി വക്തമാവ് അഭിജിത് ദീപ്കെ അറിയിച്ചു.