തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; കുടുംബത്തിലെ അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
പ്രതി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സ്വമേധയാ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം. രണ്ട് മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളില്‍ ചെന്ന് 6 പേരെയാണ് യുവാവ് വെട്ടിയത്. ഇതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍…
ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അത്യുജ്ജല ജയം; വിരാട്ട് കോഹ്ലിക്ക് സെഞ്ചുറി
ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടടത്തില്‍ 7.3 ഓവര്‍ ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.…
മതവിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ്
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേശ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് നോട്ടീസ് നല്‍കി. മകന്‍ ഷോണ്‍ ജോര്‍ജായിരുന്നു നോട്ടീസ് കൈപറ്റിയത്. വൈകാതെ അറസ്റ്റ് ചെയ്തേക്കും. മുസ്ലിം വിരുദ്ധ…
ചരിത്രം കുറിച്ച് കേരളം; രഞ്ജി ക്രിക്കറ്റില്‍ ആദ്യമായി ഫൈനലില്‍
അഹമ്മദാബാദ്: ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെ സമനിലയില്‍ തളച്ച് ആദ്യ ഇന്നിങ്‌സിന്‍റെ ലീഡ് കരുത്തില്‍ കേരളം രഞ്ജി ക്രിക്കറ്റിന്‍റെ ഫൈനലില്‍ പ്രവേശിച്ചു. ഫെബ്രുവരി 26ന് നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ കേരളം വിദര്‍ഭയെ നേരിടും.…
മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍, രാഹുലിന്‍റെ എതിര്‍പ്പ് തള്ളി
ന്യൂഡല്‍ഹി: നിലവിലെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച്ച സ്ഥാനമൊഴിയാനിരിക്കെ 26ാമത്തെ തെരെഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജിപ്പ് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല. ആന്ധ്ര സ്വദേശിയായി ഗ്യാനേഷ് കുമാര്‍ 1988 കേരള കേഡര്‍ ഐഎസ്…
പോട്ട ബാങ്ക് കവര്‍ച്ച കേസ്; രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതി പോലീസ് പിടിയില്‍
തൃശൂര്‍: പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസില്‍ രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതി പോലീസ് പിടിയിലായി. ആശാരിക്കാട് സ്വദേശി റിജോ ആന്‍റണിയാണ് സ്വന്തം വീട്ടില്‍ നിന്ന് തന്നെ പോലീസ് പിടിയിലായത്. കടബാധ്യതയാണ് മോഷണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടുതല്‍…
ഇത് കൊടും പീഡനം; റാഗിങ് കേസില്‍ കോട്ടയം ഗവ.നഴ്‌സിംങ് കോളേജ് പ്രിന്‍സിപ്പാളിനും അസി.വാര്‍ഡനുമെതിരെ നടപടി
കോട്ടയം: 3 മാസത്തോളം യുവാക്കളെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കോട്ടം ഗവ.നഴ്‌സിങ് കോളേജില്‍ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സുലേഖ എടി, അസിസ്റ്റന്‍റെ വാര്‍ഡന്‍ അജീഷ് പി മാണി എന്നിവര്‍ക്കാണ് അന്വഷണ വിധേയമായി സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ഹൗസ്…
പ്രായം തളര്‍ത്താത്ത ഇതിഹാസം; പ്രതിഫലത്തില്‍ വീണ്ടും ഒന്നാമനായി റൊണാള്‍ഡോ
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സ്‌പോര്‍ട്ടിക്കോ പുറത്തു വിട്ട പട്ടികയിലാണ് അദ്ദേഹം വീണ്ടും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 260 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.…
വാക്കുപാലിക്കുമെന്ന് ട്രംപ്; റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം, പുട്ടിനുമായി കൂടിയാലോചന നടത്തി
വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെരെഞ്ഞൈടുപ്പിന് മുമ്പ് പറഞ്ഞ വാഗ്ദാനം നിറവേറ്റുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി വ്യകത്മാക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വ്ളാടിമർ പുട്ടിനുമായി കൂടിയാലോചന നടത്തി, ഇനി സെലന്‍സ്‌കിയുമായി സംസാരിക്കും.…
സംസ്ഥാനത്ത് ചൂട് ശക്തമാവുന്നു; ജോലി സമയങ്ങളില്‍ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമാവുന്ന ഉഷ്ണ കാലാവസ്ഥയില്‍ തൊഴിലാളികളുടെ ജോലി സമയങ്ങളില്‍ പുനക്രമീകരണം പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ഉച്ച സമയങ്ങളില്‍ ജോലി സ്ഥലത്തുണ്ടാവുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണർ ഉത്തരവില്‍…