ഡല്‍ഹിയില്‍ സഞ്ജു ഷോ, അഫ്ഗാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര, അര്‍ദ്ധ സെഞ്ചുറിയില്‍ പുതിയ റെക്കോര്‍ഡ്
സഞ്ജു സാംസണ്‍ 22 പന്തില്‍ 57 റണ്‍സ് സ്വന്തമാക്കി ന്യൂഡല്‍ഹി: ആദ്യ കളിയില്‍ പത്ത് റണ്‍സില്‍ പുറത്തായതിനും കാലങ്ങളായി ഫോമിലില്ലെന്ന ആക്ഷേപങ്ങള്‍ക്കും സഞ്ജു ബാറ്റ് കൊണ്ട് മറുപടി നല്‍കി. ഇന്ന് അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ട്വിന്‍റിയിലാണ് സഞ്ജു തകര്‍ത്തടിച്ചത്. 22 പന്ത് നേരിട്ട…
ഡല്‍ഹി വിമാനത്താവളത്തില്‍ ഗുരുതര വീഴ്ച്ച, എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നോട്ടീസ്
ന്യൂഡല്‍ഹി: ഇമിഗ്രേഷന്‍ പരിശോധനയില്ലാതെ മൂന്ന് ഇറ്റാലിയന്‍ പൗരന്മാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ ഈ ഗുരുതര വീഴ്ച്ചയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസയിച്ചു വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.…
ബ്രിക്‌സില്‍ ഡോളറിന്‍റെ ആധിപത്യത്തിനെതിരെ നീക്കം, യുഎസിന് ആശങ്ക, ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈനയും റഷ്യയും
വാഷിങ്ടന്‍: ബ്രിക്‌സ് ഉച്ചകോടിയില്‍ പുതിയ സാമ്പത്തിക കരുനീക്കവുമായി ബ്രിക്‌സ് അംഗങ്ങള്‍. ഇന്ത്യയും ചൈനയും റഷ്യയുമാണ് പുതിയ നീക്കത്തിന് പിന്നില്‍. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സമാപിച്ച 18ാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് സാമ്പത്തിക ഭൂപടം മാറ്റിമറിക്കാന്‍ പോവുന്ന പുതിയ തീരുമാനമുണ്ടായത്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍…
ടിവികെയ്ക്ക് സംസ്ഥാന പാര്‍ട്ടി പദവി നല്‍കി തെരെഞ്ഞെടുപ്പ് കമ്മീഷന്‍, ഇത് ചരിത്ര വിജയമെന്ന് വിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിന് സംസ്ഥാന പദവി നല്‍കി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ടിവികെ ശക്തമായി വേരോടിയ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമാണ് സംസ്ഥാന പദവി അംഗീകാരം. ഇത് ചരിത്ര വിജയമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെയുടെ മുഖ്യ നേതാവുമായി സി…
കുഞ്ഞേ മാപ്പ്, ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ പോലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്തു കൊന്നു. മലയിന്‍കീഴ് വിളവൂര്‍ കല്ലിലാണ് ഈ കൊടും ക്രൂരത. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. അന്നയെന്ന ഒന്നര വയസ്സുകാരിയെ മുറിയില്‍ പൂട്ടിയിട്ട…
കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്‍റെ സര്‍പ്രൈസ്, ഫോള്‍ഡബിള്‍ ഐഫോണ്‍ ഡ്യൂവോ വിപണിയിലേക്ക്
ആപ്പിള്‍ 12 വാച്ച് സിരീസും ഔദ്യോഗികമായി അവതരിപ്പിച്ചു കാലിഫോര്‍ണിയ: ഏറെ കാത്തിരിപ്പോടെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ പുതിയ സര്‍പ്രൈസുമായി ഐഫോണ്‍ 18 അവതിരിപ്പിക്കപ്പെട്ടു. ഐഫോണ്‍ ഫോള്‍ഡബിള്‍ (ഐഫോണ്‍ ഡ്യൂവോ)യാണ് പുതിയതായി 18 സിരീസില്‍ അവതരിപ്പിക്കപ്പെട്ട സര്‍പ്രൈസ്. പുതിയ സിഇഒ ടെര്‍നസിന്‍റെ നേതൃത്വത്തിലുള്ള…
സ്വത്ത് വിവരം മറച്ചുവെച്ചു: ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസും വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെന്ന പരാതിയില്‍ ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജ് നല്‍കിയ ഹരജിയിലാണ്…
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു, നിരവധി പേര്‍ കെട്ടിടത്തിനകത്തുള്ളതായ് സംശയം (വീഡിയോ)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനിലുള്ള വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായ് സംശയം. പതിനഞ്ചു പേരെ രക്ഷപ്പെടുത്തി, ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം. ഡല്‍ഹി സര്‍വ്വകലാശാലയുടെ സൗത്ത് ക്യാംപസ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അഞ്ച്…
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് സെമിയില്‍, വിജയം 8.4 ഓവറില്‍
ദുബായ്: ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമീ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ മൂന്നു കളികളും ജയിച്ച് ഇന്ത്യ ആറ് പോയിന്‍റോടെയാണ് സെമിയിലെത്തുന്നത്. 56 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ ഏഴ് വിക്കറ്റിന്…
ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഏറെ വിവാദമായ ലഹരി ഉപയോഗ കേസില്‍ പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ. ലഹരി ഉപയോഗിച്ച് വിമാനം പറത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു എയര്‍ ഇന്ത്യയുടെ നടപടി. ഓഗസ്റ്റ് നാലിന് ഫുക്കെറ്റ്-ഡല്‍ഹി വിമാനത്തിന്‍റെ പൈലറ്റിനെയാണ് പിരിച്ചു വിട്ടത്. ഇയാള്‍ യാത്രയ്ക്കിടെ 30 മിനുറ്റോളം…