ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് നെതന്യാഹു, വാര്‍ത്ത സ്ഥിരീകരിക്കാതെ ഹമാസ്
ടെല്‍ അവീവ്: മുന്‍ ഹമാസ് തലവന്‍ യഹ്യാ സിന്‍വാറിന്‍റെ സഹോദരനും നിലവിലെ ഹമാസ് തലവനുമായ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വെളിപ്പെടുത്തി. ഈ മാസം ആദ്യത്തില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
ഗള്‍ഫില്‍ മാസപ്പിറവി ദൃശ്യമായി; ജൂണ്‍ അഞ്ചിന് അറഫാ ദിനം, ആറിന് ബലി പെരുന്നാള്‍, കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച്ച
റിയാദ്/അബൂദാബി: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ ഹിജ്ജ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ ജൂണ്‍ 5 വ്യാഴം അറഫാ ദിനവും ജൂണ്‍ 6 വെള്ളി ബലിപെരുന്നാളുമായിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കത്തിന്…
പഞ്ചാബ് കിങ്‌സ് ഐപില്‍ 2025 ടേബിള്‍ ടോപ്പര്‍, അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയം
ജയ്പൂര്‍: 2025 ഐപില്‍ ഗ്രൂപ്പ് തല മത്സരങ്ങള്‍ അതിന്‍റെ അവസാനത്തോടടുക്കുമ്പോള്‍ ടേബിള്‍ ടോപ്പര്‍ ആരാണെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. പഞ്ചാബ് കിങ്‌സ് അവരുടെ അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയാണ് ഈ സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ കളിയില്‍ തന്നെ പഞ്ചാബ്…
കേരളത്തില്‍ കാലവര്‍ഷം റെക്കോര്‍ഡ് വേഗത്തില്‍; ഒമ്പത് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും നിയന്ത്രണം
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റോടു കൂടിയള്ള മഴയ്ക്ക് മുന്നറിയിപ്പ്. തിരുവനന്തപുരം: അതിവേഗത്തിലാണ് ഇപ്രാവശ്യം കേരളത്തില്‍ കാലവര്‍ഷം കടന്നെത്തിയത്. 2009ന് ശേഷം ആദ്യമായാണ് മെയ് മാസം അവസാനത്തില്‍ കാലവര്‍ഷമെത്തുന്നത്. 2009ല്‍ മെയ് 23ന് തുടങ്ങിയതിന് ശേഷം ഇതുവരെ ഇത്രയും വേഗത്തില്‍ കാലവര്‍ഷം…
പതിറ്റാണ്ടിലെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്ത് യുഎഇ; താമസക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എന്‍സിഎം
ദുബായ്: മെയ് മാസത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് യുഎഇ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടര മണിക്ക് അബൂദാബിയിലെ അല്‍ ശവാമിഖില്‍ രേഖപ്പെടുത്തിയ 50.4 ഡിഗ്രിയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ റെക്കോർഡ് ചൂടായി രേഖപ്പെടുത്തിയത്. 2003 മുതല്‍…
ഭക്ഷണപ്പൊതിയുമായി ട്രക്കുകള്‍ ഗാസ അതിര്‍ത്തി കടന്നു; അടിയന്തിര സഹായമെത്തിക്കാന്‍ ഇസ്രയേലുമായി ധാരണയായതായി യുഎഇ
കയ്‌റോ: നീണ്ട പതിനൊന്ന് ആഴ്ച്ചത്തെ ഉപരോധത്തിന് വിട, ഈജിപ്ത് അതിര്‍ത്തിയിലൂടെ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍ ഇന്നു മുതല്‍ അനുമതി നല്‍കി. നിലവിലെ സാഹചര്യത്തില്‍ നാലിലൊരാള്‍ പട്ടിണിയിലാണെന്നാണ് യുഎന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യകത്മാക്കുന്നത്. ഭക്ഷണവും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ട്രക്കിലുള്ളത്. നിലവില്‍…
കോവിഡ് വീണ്ടും വ്യാപിക്കുന്നു; സംസ്ഥാനത്ത് മെയ് മാസം 182 കേസുകള്‍, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വ്യാപിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ദക്ഷി പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ രോഗ വ്യാപനം നടക്കുന്നതിനാലാണ് കേരളത്തിലും വ്യാപനമുണ്ടാവുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ആരോഗ്യ മന്ത്രാലയം പുറപ്പെടീച്ചിട്ടുണ്ട്. ജലദോഷം,…
വഖഫ് ബില്ലില്‍ നാളെയും വാദം തുടരും; ശക്തമായ കാരണം വ്യക്തമായാല്‍ സ്റ്റേ ഉറപ്പ് നല്‍കി സുപ്രിം കോടതി, ഉണ്ടെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സ്ഥാനമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ കേസിന് ഇന്ന് സുപ്രീം കോടതയില്‍ വാദം തുടങ്ങി. വഖഫ് ബില്ലില്‍ അദ്ദേഹം അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മേല്‍ പറയപ്പെട്ട ബില്ലില്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍…
തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പോലീസ്, ഉപേക്ഷിച്ചതാണെന്ന് അമ്മയുടെ രണ്ടാം മൊഴി
എറണാകുളം: തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴിയുള്ളതിനാല്‍ കാണാതായ സംഭവത്തിലെ ദുരൂഹത പോലീസിന് ഇതുവരെ വ്യക്തമല്ല. ഇന്ന് വൈകുന്നേരമാണ് ആലുവയിലെ തിരുവാങ്കുളത്ത് 3…
കോഴിക്കോട് നഗരത്തെ നടുക്കി വന്‍ തീപിടുത്തം; അഞ്ച് മണിക്കൂറിന് ശേഷം നിയന്ത്രണവിധേയം
കോഴിക്കോട്: നഗരത്തെ മുഴുവന്‍ നടുക്കിയ വന്‍ തീപിടുത്തം ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷം നിയന്ത്രണവിധേയമാക്കിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷ്‌റഫലി അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കാലിക്കറ്റ് ടെക്‌സ്റ്റൈല്‍ സ്ഥാപനത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് തീ ആരംഭിച്ചത്.…